Connect with us

Uae

റമസാൻ ആശംസ അറിയിച്ച് നേതാക്കൾ

അല്ലാഹു, നമ്മുടെ മേൽ കരുണ ചൊരിയണമെന്നും എല്ലാവർക്കും സമാധാനവും ഐക്യവും നൽകണമെന്നും ഒരുമിച്ച് പ്രാർഥിക്കുന്നു - ശൈഖ് മുഹമ്മദ്.

Published

|

Last Updated

അബൂദബി| വിശുദ്ധ റമസാൻ മാസത്തേക്ക് പ്രവേശിക്കുന്ന ലോക മുസ്‌ലിങ്ങൾക്ക് ആശംസകൾ അറിയിച്ച് യു എ ഇ നേതാക്കൾ. യു എ ഇ പ്രസിഡന്റ‌് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ ഏവർക്കും റമസാൻ ആശംസകൾ അറിയിച്ചു. “വിശുദ്ധ റമസാൻ മാസം ആരംഭിക്കുമ്പോൾ, യു എ ഇയിലും ലോകമെമ്പാടുമുള്ള എല്ലാവർക്കും അനുഗ്രഹീതമായ ഒരു മാസം ആശംസിക്കുന്നു. അല്ലാഹു, നമ്മുടെ മേൽ കരുണ ചൊരിയണമെന്നും എല്ലാവർക്കും സമാധാനവും ഐക്യവും നൽകണമെന്നും ഒരുമിച്ച് പ്രാർഥിക്കുന്നു.’ ശൈഖ് മുഹമ്മദ് ആശംസയിൽ പറഞ്ഞു.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമും ആശംസകൾ പങ്കുവെച്ചു. “വിശുദ്ധ റമസാൻ മാസത്തിന്റെ വരവിൽ എമിറേറ്റ്‌സിലെയും അറബ്, ഇസ്്ലാമിക രാഷ്ട്രങ്ങളിലെയും ജനങ്ങളെ അഭിനന്ദിക്കുന്നു. ഉദാരമതിയായ ഒരു മാസം, അനുഗ്രഹീത ദിനങ്ങൾ… പ്രാർഥനകളും എല്ലാ സൽകർമങ്ങളും സ്വീകരിക്കാൻ അല്ലാഹുവിനോട് അപേക്ഷിക്കുന്നു.’ ശൈഖ് മുഹമ്മദ് പറഞ്ഞു.
വിവിധ എമിറേറ്റിലെ ഭരണാധികാരികൾ, കിരീടാവകാശികൾ, ഉന്നത വ്യക്തിത്വങ്ങൾ തുടങ്ങിയവരും റമസാൻ സന്ദേശം പങ്കുവെച്ചു.