Kerala
നേതാക്കള്‍ നിലപാട് പറയുന്നത് ഏക സ്വരത്തിലാകണം: സാദിഖലി ശിഹാബ് തങ്ങള്‍
അഭിപ്രായങ്ങള്‍ വ്യാഖ്യാനങ്ങള്‍ക്ക് ഇടം നല്‍കുന്ന തരത്തിലാകരുത്. പ്രവര്‍ത്തകരെ ആശയക്കുഴപ്പത്തിലാക്കുന്ന നിലപാട് നേതാക്കള്‍ സ്വീകരിക്കരുത്.
കോഴിക്കോട് | നേതാക്കള്‍ പുറത്ത് നിലപാട് പറയുമ്പോള്‍ ഏക സ്വരത്തിലാകണമെന്ന താക്കീതുമായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. അഭിപ്രായങ്ങള്‍ വ്യാഖ്യാനങ്ങള്‍ക്ക് ഇടം നല്‍കുന്ന തരത്തിലാകരുത്. പ്രവര്‍ത്തകരെ ആശയക്കുഴപ്പത്തിലാക്കുന്ന നിലപാട് നേതാക്കള്‍ സ്വീകരിക്കരുത്. അണികള്‍ തമ്മില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റുമുട്ടുന്ന സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കവെയാണ് സാദിഖലി ശിഹാബ് തങ്ങള്‍ നേതാക്കള്‍ക്ക് താക്കീത് നല്‍കിയത്.
പോപ്പുലര്‍ ഫ്രണ്ട് വിഷയത്തില്‍ നേതാക്കള്‍ വ്യത്യസ്തങ്ങളായ നിലപാടുകള്‍ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുതിര്‍ന്ന നേതാക്കളുടെ വാക് പോര് പാര്‍ട്ടിക്ക് പൊതുജന മധ്യത്തില്‍ ക്ഷീണമുണ്ടാക്കിയെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇടപെടല്‍.