Connect with us

Kerala

കേരളത്തിലെ കോണ്‍ഗ്രസ്സില്‍ നേതൃ ദാരിദ്ര്യം; വീണ്ടും വെടി പൊട്ടിച്ച് ശശി തരൂര്‍

പ്രവര്‍ത്തിച്ചില്ലെങ്കില്‍ കേരളത്തില്‍ മൂന്നാം തവണയും കോണ്‍ഗ്രസ്സ് പ്രതിപക്ഷത്തിരിക്കും. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പ്രവര്‍ത്തിക്കും. പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മറ്റ് പണികളുണ്ടെന്നും തരൂര്‍

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിലെ കോണ്‍ഗ്രസ്സിനെതിരെ വീണ്ടും വെടി പൊട്ടിച്ച് ശശി തരൂര്‍ എം പി. സംസ്ഥാനത്തെ കോണ്‍ഗ്രസ്സില്‍ നേതൃ ദാരിദ്ര്യമുണ്ടെന്ന് തരൂര്‍ പറഞ്ഞു. ഒരു പ്രധാന നേതാവിന്റെ അഭാവം കേരളത്തിലെ കോണ്‍ഗ്രസ്സിനുണ്ട്. പ്രവര്‍ത്തിച്ചില്ലെങ്കില്‍ കേരളത്തില്‍ മൂന്നാം തവണയും കോണ്‍ഗ്രസ്സ് പ്രതിപക്ഷത്തിരിക്കും. ഒരു ഇംഗ്ലീഷ് പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് തരൂരിന്റെ പ്രതികരണം.

ജനങ്ങളുടെ വലിയ പിന്തുണ തനിക്കുണ്ടെന്നും തരൂര്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് വിരുദ്ധ വോട്ടും തനിക്ക് ലഭിച്ചു. കോണ്‍ഗ്രസ്സ് വോട്ട് കൊണ്ടു മാത്രം കേരളത്തില്‍ ജയിക്കാനാകില്ല. സ്വതന്ത്രമായി പാര്‍ട്ടി പ്രവര്‍ത്തനം നടത്താന്‍ കഴിയുന്നതിനാലാണ് നാലു തവണ എം പിയായത്.

പാര്‍ട്ടി മാറുന്ന കാര്യം പരിഗണനയിലില്ല. പാര്‍ട്ടി മാറ്റം ഉചിതമാണെന്ന് കരുതുന്നില്ല. സംഘടനകളുടെ പിന്തുണ എല്ലാവരും ആഗ്രഹിക്കും. കോണ്‍ഗ്രസ്സ് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പ്രവര്‍ത്തിക്കും. പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മറ്റ് പണികളുണ്ടെന്നും തരൂര്‍ തുറന്നടിച്ചു.