Connect with us

champions leage

ചാമ്പ്യന്‍സ് ലീഗില്‍ പ്രമുഖര്‍ നോക്കൗട്ടില്‍

മാഞ്ചസ്റ്റര്‍ സിറ്റി, പി എസ് ജി, ബി ഗ്രൂപ്പില്‍ ലിവര്‍ പൂള്‍, അത്ലറ്റികോ മാഡ്രിഡ്, അയാക്‌സ്, സ്‌പോര്‍ട്ടിംഗ്, റയല്‍ മാഡ്രിഡ്, ഇന്റര്‍ മിലാന്‍ എന്നിവര്‍ അവസാന 16ല്‍

Published

|

Last Updated

പോര്‍ട്ടോ/മ്യൂണിക് | യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പ്രമുഖ ടീമുകളെല്ലാം നോക്കൗട്ട് ഉറപ്പിച്ചു. എ ഗ്രൂപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റി, പി എസ് ജി, ബി ഗ്രൂപ്പില്‍ ലിവര്‍ പൂള്‍, അത്ലറ്റികോ മാഡ്രിഡ്, ഗ്രൂപ്പ് സിയില്‍ അയാക്‌സ്, സ്‌പോര്‍ട്ടിംഗ്, ഡിയില്‍ റയല്‍ മാഡ്രിഡ്, ഇന്റര്‍ മിലാന്‍ എന്നിവര്‍ നോക്കൗട്ടിലേക്ക് യോഗ്യത നേടി.

പി എസ് ജി ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ക്ലബ് ബ്രൂഗെസിനെ പരാജയപ്പെടുത്തി. ഗ്രൂപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കു പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് മെസിയും സംഘവും നോക്കൗട്ടില്‍ പ്രവേശിച്ചത്. എ സി മിലാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ലിവര്‍പൂളും ഗ്രൂപ് ചാമ്പ്യന്‍മാരായി നോക്കൗട്ടില്‍ കടന്നു. മുഹമ്മദ് സലായും ഒറിജിയുമാണ് ലിവര്‍പൂളിന്റെ ഗോളുകള്‍ നേടിയത്.
മൂന്ന് ചുവപ്പ് കാര്‍ഡുകള്‍ കണ്ട സംഭവബഹുലമായ മത്സരത്തില്‍ എഫ്‌സി പോര്‍ട്ടോയെ പരാജയപ്പെടുത്തി അത്ലറ്റികോ മാഡ്രിഡ് അവസാന 16 ല്‍ കടന്നുകൂടി.
ഗ്രൂപ്പ് ഡിയില്‍ റയല്‍ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇന്റര്‍ മിലാനെ പരാജയപ്പെടുത്തി നോക്കൗട്ടില്‍ കടന്നു. ടോണി ക്രൂസും അസെന്‍സിയോയുമാണ് റയലിന്റെ ഗോളുകള്‍ നേടിയത്. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി ഇന്ററും അവസാന 16 ല്‍ കടന്നു.

ഗ്രൂപ്പ് എയില്‍ അവസാന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആര്‍ബി ലീപ്‌സിഗ് വീഴ്ത്തി. പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പിലെ ഒന്നാമന്‍മാരായി തന്നെ സിറ്റി നോക്കൗട്ടില്‍ കടന്നു.