Connect with us

Sheikh Khalifa bin Zayed

യു എ ഇയെ മുന്നില്‍ നിന്ന് നയിച്ച നേതാവ്: കാന്തപുരം

നേരിട്ട് കണ്ട സമയത്ത് സൗമ്യമായി സൗഹൃദം പങ്കിട്ട അദ്ദേഹത്തെ അടുത്തറിയാന്‍ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബത്തിനും പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കുമുണ്ടായ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും കാന്തപുരം

Published

|

Last Updated

കോഴിക്കോട് | യു എ ഇ പ്രസിഡന്റും ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ് യാന്റെ വിയോഗത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ അനുശോചനം രേഖപ്പെടുത്തി. ആധുനിക യു എ ഇയെ കെട്ടിപ്പടുക്കുന്നതിലും ശൈഖ് സായിദിനു ശേഷം രാജ്യത്തെ മുന്നില്‍ നിന്ന് നയിക്കുന്നതിലും യു എ ഇയുടെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായുള്ള ഊഷ്മളമായ ബന്ധത്തിലും അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമായിരുന്നുവെന്ന് കാന്തപുരം അനുസ്മരിച്ചു.

കാലോചിതമായ വികസന മാതൃകകളും സാങ്കേതിക മികവും കൊണ്ട് രാജ്യത്തെ സമ്പമാക്കാന്‍ യു എ ഇ ഭരാണാധികാരികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മറ്റു രാജ്യങ്ങളോടുള്ള സൗഹൃദ സമീപനവും, യു എ ഇയിലേക്ക് കടന്നു ചെല്ലുന്ന മറ്റു പൗരന്മാരോട് സ്വീകരിക്കുന്ന മനോഭാവവും ഒക്കെ അവരെ വ്യതിരിക്തരാക്കുന്നു. ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ് യാനും ആ നിലക്ക് ഹഠാതാകര്‍ഷിച്ച വ്യക്തിത്വമായിരുന്നു.

നേരിട്ട് കണ്ട സമയത്ത് സൗമ്യമായി സൗഹൃദം പങ്കിട്ട അദ്ദേഹത്തെ അടുത്തറിയാന്‍ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബത്തിനും പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കുമുണ്ടായ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും കാന്തപുരം അനുശോചന കുറിപ്പില്‍ വ്യക്തമാക്കി.

 

Latest