Connect with us

leage wakaf confrence

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ മുദ്രാവാക്യത്തില്‍ മാപ്പ് പറഞ്ഞ് ലീഗ് പ്രവര്‍ത്തകന്‍

'ആവശത്തിന്റെ പുറത്ത് സംഭവിച്ചതാണ്. മുഖ്യമന്ത്രിയും മറ്റ് നേതാക്കളും തന്നോട് ക്ഷമിക്കണം'

Published

|

Last Updated

കോഴിക്കോട് |  ബീച്ചില്‍ നടന്ന മുസ്ലിം ലീഗിന്റെ വഖ്ഫ് സംരക്ഷണ റാലിക്ക് മുന്നോടിയായുള്ള പ്രകടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപവും പ്രകോപനകരവുമായ മുദ്രാവാക്യമുയര്‍ത്തിയതില്‍ മാപ്പ് പറഞ്ഞ് ലീഗ് പ്രവര്‍ത്തകന്‍. കണ്ണൂര്‍ സ്വദേശി താജുദ്ദീന്‍ എന്നയാളാണ് വീഡിയോ സന്ദേശത്തിലൂടെ ക്ഷമ ചോദിച്ചിരിക്കുന്നത്. നേരത്തെ സമ്മേളനവുമായി ബന്ധപ്പെട്ട പ്രകോപന പ്രസംഗത്തില്‍ ലീഗ് നേതാക്കളായ അബ്ദുറഹ്‌മാന്‍ കല്ലായ്, സ്വാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രകോപന മുദ്രാവാക്യം വിളിച്ചുനല്‍കിയയാള്‍ മാപ്പ് പറഞ്ഞത്.

മറ്റൊരു പ്രകടനത്തില്‍ കേട്ട വാക്ക് അറിയാതെ ഉപയോഗിച്ചുപോയതാണ്. വാക്ക് പിഴകൊണ്ട് സംഭവിച്ച അബദ്ധമാണ്. പ്രകടനങ്ങളില്‍ മുദ്രാവാക്യം വിളിച്ച് പരിചയമല്ലാത്ത ആളാണ്. ആവേശത്തിന്റെ പുറത്ത് സംഭവിച്ചതാണ്. മുഖ്യമന്ത്രിയും മറ്റ് നേതാക്കളും തന്നോട് ക്ഷമിക്കണമെന്നും ഇയാള്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ചെത്തുകാരന്‍ കോരന് സ്ത്രീധനം കിട്ടിയതല്ലീ കേരളം, ഓര്‍ത്തു കളിച്ചോ.. സൂക്ഷച്ചോ, സമുദായത്തിന് നേരെ വന്നാല്‍ പച്ചക്ക് കത്തിക്കും തുടങ്ങിയവയായിരുന്നു ലീഗ് റാലിയിലുണ്ടായിരുന്ന മുദ്രാവാക്യങ്ങള്‍. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ നിന്നുണ്ടായത്.

 

Latest