cpm malappuram confrence
തീവ്രവാദികളുടെ മുദ്രാവാക്യങ്ങള്‍ ലീഗ് ഏറ്റെടുത്തു: മുഖ്യമന്ത്രി
എതിര്‍പ്പുകളുടെ പേരില്‍ നാടിനാവശ്യമായ ഒരു വികസനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടില്ല
മലപ്പുറം | തീവ്രവാദികളുടെ മുദ്രാവാക്യങ്ങളും കാഴ്ചപ്പാടുകളും മുസ്ലിം ലീഗ് സ്വയം ഏറ്റെടുത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദരണീയരായ വ്യക്തികള്‍ക്കെതിരെയടക്കം ലീഗിന്റെ അസഹിഷ്ണുത പുറത്തുവരുന്നു. വര്‍ഗീയ നീക്കങ്ങള്‍ക്കെതിരെ സമാധാനം ആഗ്രഹിക്കുന്നവര്‍ രംഗത്തുവരണം. വഖ്ഫ് വിഷയത്തില്‍ ലീഗ് നടത്തിയ റാലി ഇതിന് ഉദാഹരമണമാണ്. യു ഡി എഫ് വര്‍ഗീയ അജന്‍ഡകള്‍ ഏറ്റെടുക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സി പി എം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന് സര്‍ക്കാറിനെതിരെ സംഘടിത പ്രചാരണം നടക്കുകയാണ്. ബി ജെ പിയും- കോണ്‍ഗ്രസും ജമാഅത്തെ ഇസ്ലാമിയും ഒന്നിച്ചാണ് ഇത്തരം നീക്കം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആകാവുന്നതെല്ലാം അവര്‍ ചെയ്തതാണ്. എന്നാല്‍ ഒന്നും ഏശിയില്ല. തോല്‍വിയോട് പൊരുത്തപ്പെടാത്ത ഇവര്‍ സര്‍ക്കാറിന്റെ വികസന നയങ്ങള്‍ എതിര്‍ക്കുക എന്ന പുതിയ ലക്ഷ്യവുമായി ഇറങ്ങിയിരിക്കുകയാണ്. കേരളത്തില്‍ ഒരു വികസനവും നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഇത്തരം എതിര്‍പ്പുകള്‍കൊണ്ടൊന്നും നാടിനാവശ്യമായ ഒരു വികസനവും സര്‍ക്കാര്‍ പിന്നോട്ടുപോകില്ല.
വലിയ തോതിലുള്ള വര്‍ഗീയ നീക്കങ്ങളും സംസ്ഥാനത്ത് നടക്കുന്നു. ബി ജെ പിയും കോണ്‍ഗ്രസും സംസ്ഥാനത്ത് വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാണ്. അവരുടെ നയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. അതുകൊണ്ട് അവര്‍ കണ്ടെത്തിയ പുതിയ നീക്കമാണ് വര്‍ഗീയ ധ്രുവീകരണ ശ്രമം. ഓരോ ചെറിയ പ്രശ്‌നങ്ങളേയും വര്‍ഗീയമായി ധ്രുവീകരിക്കാന്‍ ശ്രമിക്കുകയാണ്. ലൗ ജിഹാദ്, ഹലാല്‍ വിവാദം, 1921ലെ മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദമെല്ലാം ഇതാണ് കാണിക്കുന്നത്. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് ബ്രട്ടീഷുകാര്‍ മുന്നോട്ടുവെച്ച ആശയത്തിലാണ് സംഘ്പരിവാറും ഇസ്ലാമിക തീവ്രവാദികളും എത്തിനില്‍ക്കുന്നത്. ബ്രിട്ടീഷുകാര്‍ക്ക് മുമ്പില്‍ മാപ്പെഴുതിക്കൊടുത്താണ് സവര്‍ക്കര്‍ രക്ഷപ്പെട്ടത്. എന്നാല്‍ ബ്രിട്ടീഷുകാരുടെ തോക്കിന് മുമ്പില്‍ പതറാതെ വെടിയേറ്റ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മജ് ഹാജി രക്തസാക്ഷിയാകുകയായിരുന്നു. ഇത് മറക്കരുതെന്നും മുഖ്യമന്തി ഓര്‍മിപ്പിച്ചു.
രാജ്യത്താകെ വലിയ തോതില്‍ ആക്രമണങ്ങള്‍ മതന്യൂനപക്ഷത്തിന് നേരെ നടക്കുകയാണ്. ഇതിനെ വെള്ളപൂശുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളയെല്ലാം വര്‍ഗീയത വത്ക്കരിക്കുന്നു. ജുഡീഷ്യറിയെ പോലും വെറുതെവിടുന്നില്ല. ആര്‍ എസ് എസ് അജനന്‍ഡയാണ് നടപ്പാക്കുന്നത്. ഈ ഹിന്ദുത്വ അജന്‍ഡയെ പിന്തുണക്കുന്ന സമീപനമാണ് കോര്‍പറേറ്റുകള്‍ സ്വീകരിക്കുന്നത്.
രാജ്യത്തെ പൊതുമേഖല ഓഹരികള്‍ കൂട്ടത്തോടെ വിറ്റൊഴിക്കുന്നു. രാജ്യത്തെ കോര്‍പറേറ്റുകള്‍ക്ക് പണയംവെക്കുന്നു. കോ്ണ്‍ഗ്രസിന്റേയും ബി ജെ പിയുടേയും സാമ്പത്തിക നയം ഒന്നാണ്. അതുകൊണ്ട് കോണ്‍ഗ്രസിന് ബി ജെ പിക്ക് ബദലാകാനാകില്ല.
ബംഗാളില്‍ നിന്ന് ഇടുപക്ഷത്തിന് ചില ശുഭകരമായ വാര്‍ത്തകളാണ് അടുത്തായി പുറത്തുവരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബംഗാളിന്റെ ചിത്രം വിത്യസ്തമായിരിക്കുകയാണ്. നിയമസഭാ ഉപതിരഞ്ഞെടുപ്പിലും കൊല്‍ക്കത്ത കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലും ബി ജെ പിയെ പിന്തള്ളി ഇടതുപക്ഷം രണ്ടാം സ്ഥാനത്ത് എത്തി.
്