cpm eranakumal district confrence
മുസ്ലിം തീവ്രവാദികളുടെ മുദ്രാവാക്യങ്ങളും കാഴ്ചപ്പാടും ലീഗ് ഏറ്റെടുത്തു: മുഖ്യമന്ത്രി
ജമാഅത്തെ ഇസ്ലാമിയുമായി ചേര്‍ന്ന് ആദരണിയരായ മതനേതാക്കളെ ലീഗ് അവഹേളിക്കുന്നു; 'ഹിന്ദു സര്‍ക്കാര്‍' എന്ന രാഹുല്‍ ഗാന്ധിയുടെ ആശയം മതനിരപേക്ഷതക്ക് ഭീഷണി
കൊച്ചി | മുസ്ലിം തീവ്രവാദികളുടെ മുദ്രാവാക്യങ്ങളും കാഴ്ചപ്പാടും മുസ്ലിം ലീഗ് സ്വയം ഏറ്റെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വഖ്ഫ് വിഷയത്തില്‍ ലീഗ് നടത്തിയ റാലിയില്‍ ഇത് പ്രകടമാണ്. ജമാഅത്തെ ഇസ്ലാമിയുമായി ചേര്‍ന്ന് ആദരണിയരായ മതനേതാക്കളെ വരെ ലീഗ് അവഹേളിക്കുന്നു. ലീഗിന് പിന്നില്‍ അണിനിരന്ന സമാധാന ചിന്താഗതിക്കാരെ വര്‍ഗീയതയുടെ കൈകളിലേക്ക് എറിഞ്ഞുകൊടുക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സി പി എം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ലീഗിന്റെ തീവ്രവാദപരവും മതസ്പര്‍ദ സൃഷ്ടിക്കുന്നതുമായ നീക്കത്തിനെതിരെ ഭൂരിഭക്ഷ- ന്യൂനപക്ഷ വിത്യാസമില്ലാതെ ജനം രംഗത്തുവരുമെന്ന് ഉറപ്പാണ്. മതത്തെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുമ്പോഴാണ് ഇത് വര്‍ഗീയതയായി മാറുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് പാര്‍ലിമെന്ററി ജനാധിപത്യത്തിന് പകരം പ്രസിഡന്റിഷ്യല്‍ രീതി കൊണ്ടുവരാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നത്. ഹിന്ദുത്വ അജന്‍ഡയെ കോര്‍പറേറ്റുകള്‍ വലിയ തോതില്‍ പിന്തുണക്കുന്നു. കോര്‍പേറ്റ് മാധ്യമങ്ങളേയും വിഭവങ്ങളേയും ഹിന്ദുത്വ അജന്‍ഡക്കായി ആര്‍ എസ് എസ് ഉപയോഗിക്കുന്നു. രാജ്യത്തെ ഫെഡറല്‍ സംവിധാനം തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു. കശ്മീരിന്റെ സ്വയംഭരണാവകാശം ഇല്ലാതാക്കി. ആസൂത്രണ കമ്മീഷന്‍ പിരിച്ചുവിട്ടു. സംസ്ഥാനത്തിന്റെ അധീനതയിലുള്ള നിരവധി വകുപ്പുകള്‍ തങ്ങളുടെ കൈവശംകൊണ്ടുവരാന്‍ കേന്ദ്രം ശ്രമിച്ചു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യാവ്യാപകമായി സംഘടിത ആക്രമണം നടക്കുന്നു. മുസ്ലിംങ്ങളില്‍ മാത്രം വിവാഹ മോചനം ക്രിമനല്‍ കേസാക്കി. മറ്റ് മതക്കാര്‍ക്കെല്ലാം അത് സിവില്‍ കേസാണ്. കേന്ദ്രത്തിന്റെ ന്യൂനപക്ഷ വിരോധത്തിന്റെ ആഴമാണ് ഇത് വ്യക്തമാക്കുന്നു. ഭരണഘടാനാ സ്ഥാപനങ്ങളെ കേന്ദ്രം വര്‍ഗീയവത്ക്കരിക്കുന്നു. ജുഡീഷ്യറിയില്‍ ഇടപെടുന്നു. ഇതിന്റെ ഭാഗമായി ജുഡീഷ്യറിയിലുണ്ടായ പൊട്ടിത്തെറിയ സ്വാന്തന്ത്ര്യാനന്തര ഇന്ത്യ കണ്ടിട്ടില്ലാത്ത സംഭവമാണ്.
രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം നടത്തിയ ഹിന്ദു സര്‍ക്കാര്‍ എന്ന ആശയം മൃദുഹിന്ദുത്വമാണ്. രാഹുല്‍ ഇത്തരം മൃദുഹിന്ദുത്വ ആശയം മുന്നോട്ടുവെക്കുന്നത് മതേതരത്വത്തിന് ഭീഷണിയാണ്. ഭരണഘടനാതത്വങ്ങള്‍ക്ക് എതിരാണ്. ബി ജെ പിക്ക് ബദലായി കോണ്‍ഗ്രസിനെ ഒരിക്കലും കാണാന്‍ കഴിയില്ല. കോണ്‍ഗ്രസിലുള്ള വിശ്വാസം മതേതര ഇന്ത്യക്ക് നഷ്ടമായി. ബി ജെ പിക്ക് എതിരായി നിലപാട് സ്വീകരിക്കുന്ന കക്ഷികളുമായി സഹകരണത്തിനാണ് ഈ ഘട്ടത്തില്‍ സി പി എം ശ്രമികേണ്ടത്. ഒരു അവസരംകൂടി ബി ജെ പിക്ക് ലഭിച്ചാല്‍ രാജ്യത്തിന് ഉണ്ടാകുന്ന നാശം വളരെ വലുതാണ്.
കേന്ദ്ര സര്‍ക്കാറിന്റെ അധികാരം ഉപയോഗിച്ച് കേരളത്തിലെ വികസനം തടസ്സപ്പെടുത്താന്‍ നീക്കം നടക്കുന്നു. ഇതിന്റെ ഭാഗമാണ് സില്‍വര്‍ലൈന്‍ പദ്ധതിയെ അട്ടിമറിക്കാനുള്ള നീക്കം. യു ഡി എഫും ബി ജെ പിയും ഇതിനായി തെറ്റായ പ്രചാരണ വേലകള്‍ അഴിച്ചുവിടുന്നു. ജമാഅത്തെ ഇസ്ലാമി ഇതിന്റെ കൂടെ കൂടുന്നു. സംഘ്പരിവാറും ഇസ്ലാമിക് ഭീകരവാദികളും വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. വര്‍ഗീയത പ്രചരിപ്പിക്കാന്‍ നവമാധ്യമങ്ങളെ ഉപയോഗിക്കുന്നു. നാടിന്റെ ഒരു നേട്ടത്തിലും പങ്കില്ലാത്തവരാണ് ഈ വര്‍ഗീയ വാദികളെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.