Connect with us

muslim league

ലീഗ് സംസ്ഥാന പ്രവർത്തക സമിതി ഇന്ന്

ജമാഅത്തെ ഇസ്‌ലാമി, ആർ എസ് എസ് കൂടിക്കാഴ്ചയും സർക്കാറിനെതിരായ തുടർ പ്രക്ഷോഭവും യോഗത്തിൽ ചർച്ചയായേക്കും.

Published

|

Last Updated

കോഴിക്കോട് | മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി ഇന്ന് കോഴിക്കോട്ട്. സംഘടനാ പുനഃസംഘടനയുൾപ്പെടെയുള്ള സുപ്രധാന കാര്യങ്ങളാണ് യോഗത്തിലെ അജൻഡ. ജമാഅത്തെ ഇസ്‌ലാമി, ആർ എസ് എസ് കൂടിക്കാഴ്ചയും സർക്കാറിനെതിരായ തുടർ പ്രക്ഷോഭവും യോഗത്തിൽ ചർച്ചയായേക്കും.

ജില്ലാ കമ്മിറ്റികളുടെ പുനഃസംഘടന ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. 14 ജില്ലാ കമ്മിറ്റികളും ഈ മാസം 28ന് മുമ്പ് നിലവിൽ വരും. മാർച്ച് ആദ്യവാരം പുതിയ സംസ്ഥാന കമ്മിറ്റി രൂപവത്കരിക്കാനിരിക്കെയാണ് പ്രവർത്തക സമിതി യോഗം ചേരുന്നത്.

ഉന്നതാധികാര സമിതിക്ക് പകരമായി 21 അംഗ സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടനയിൽ നിലവിൽ വരും. ജമാഅത്തെ ഇസ്‌ലാമി , ആർ എസ് എസ് ചർച്ചയെ തള്ളി പി കെ കുഞ്ഞാലിക്കുട്ടി, ഡോ. എം കെ മുനീർ എന്നിവർ രംഗത്ത് വന്നിരുന്നു. സർക്കാറിനെതിരെയുള്ള പ്രതിഷേധത്തിന് വീര്യം പോരാ എന്ന അഭിപ്രായം പാർട്ടി പ്രവർത്തകർക്കിടയിലുണ്ട്.

ഈ സാഹചര്യത്തിൽ തുടർ പ്രക്ഷോഭങ്ങൾ സംബന്ധിച്ച് ആലോചന നടന്നേക്കും. മാർച്ച് മൂന്നിന് നിലവിലെ സംസ്ഥാന കമ്മിറ്റിയുടെ അവസാന യോഗം ചേരും. അടുത്ത ദിവസം തന്നെ പുതിയ കമ്മിറ്റി നിലവിൽ വരാൻ സാധ്യതയുണ്ട്.

Latest