Connect with us

Kerala

പി വി അന്‍വറിനെ ലീഗ് സ്വാഗതം ചെയ്തു; പോസ്റ്റ് പിന്‍ വലിച്ചു

പി വി അന്‍വര്‍ പറയുന്ന പല കാര്യങ്ങളും സത്യമാണെന്നും നാടിന്റെ നന്മയ്ക്കായി ഒരുമിച്ച് പോരാടാം എന്നും പോസ്റ്റില്‍ പറഞ്ഞു.

Published

|

Last Updated

മലപ്പുറം | സി പി എമ്മിനെ പ്രതിസന്ധിയിലാക്കിയതിന്റെ പേരില്‍ മുഖ്യമന്ത്രി തള്ളിയ നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വറിനെ സ്വാഗതം ചെയ്ത മുസ്‌ലിം ലീഗ് നിലമ്പൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഇഖ്ബാല്‍ മുണ്ടേരി പോസ്റ്റ് പിന്‍വലിച്ചു.

പി വി അന്‍വര്‍ പറയുന്ന പല കാര്യങ്ങളും സത്യമാണെന്നും നാടിന്റെ നന്മയ്ക്കായി ഒരുമിച്ച് പോരാടാം എന്നും പോസ്റ്റില്‍ പറഞ്ഞു. ലീഗ് നിലമ്പൂര്‍ നിയോജക മണ്ഡലം പ്രസിഡന്റിന്റെ പ്രസ്താവന അറിഞ്ഞിട്ടില്ലെന്നും കണ്ടിട്ടില്ലെന്നുമായിരുന്നു മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

പി വി അന്‍വറിനെ ആരും ലീഗിലേക്ക് സ്വാഗതം ചെയ്തിട്ടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു.