Kerala
കുളത്തൂപ്പുഴയില്‍ ഓയില്‍ പാമിലെ സ്റ്റെറിലൈസറില്‍ ചോര്‍ച്ച; ആളപായമില്ല
നിലവാരം കുറഞ്ഞ വാഷര്‍ ഉപയോഗിക്കുന്നതാണ് ചോര്‍ച്ചയ്ക്ക് കാരണമെന്ന് തൊഴിലാളികള്‍ പറയുന്നു.

കൊല്ലം|കൊല്ലം കുളത്തൂപ്പുഴയില്‍ ഓയില്‍ പാമിലെ സ്റ്റെറിലൈസറില്‍ ചോര്‍ച്ച. തലനാരിഴയ്ക്കാണ് തൊഴിലാളികള്‍ രക്ഷപ്പെട്ടത്. 35 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ സ്റ്റെറിലൈസറിലാണ് ചോര്‍ച്ചയുണ്ടായത്. ഈ ആഴ്ച അഞ്ചാം തവണയാണ് ചോര്‍ച്ച ഉണ്ടാകുന്നത്. നിലവാരം കുറഞ്ഞ വാഷര്‍ ഉപയോഗിക്കുന്നതാണ് ചോര്‍ച്ചയ്ക്ക് കാരണമെന്ന് തൊഴിലാളികള്‍ പറയുന്നു.
ചോര്‍ച്ച ഉണ്ടാകുമ്പോള്‍ ഇത്തരം വാഷര്‍ ഉപയോഗിച്ച് താല്‍കാലികമായി ചോര്‍ച്ച അടയ്ക്കുന്നതാണ് പതിവ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ സ്റ്റെറിലൈസെര്‍ പൊട്ടിത്തെറിച്ച് ഒരു തൊഴിലാളി മരിച്ചിരുന്നു.
---- facebook comment plugin here -----