Connect with us

National

ചോര്‍ന്ന് ഒലിച്ച് പുതിയ പാര്‍ലമെന്റ് മന്ദിരം; വിഡിയോയുമായി എംപിമാര്‍

പുറത്ത് പേപ്പര്‍ ചോര്‍ച്ച,അകത്ത് വെള്ളം ചോര്‍ച്ച എന്നാണ് കോണ്‍ഗ്രസ് നേതാവും എംപിയുമായ മാണിക്കം ടാഗോര്‍ എക്സില്‍ കുറിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി | നിര്‍മാണം പൂര്‍ത്തിയാക്കിയിട്ട് ഒരു വര്‍ഷം കഴിയുമ്പോഴേക്കും ചോര്‍ന്ന് ഒലിച്ച് പുതിയ പാര്‍ലമെന്റ് മന്ദിരം. ബുധനാഴ്ച പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് പാര്‍ലമെന്റില്‍ ചോര്‍ച്ചയുണ്ടായത്. പാര്‍ലമെന്റില്‍ വെള്ളം ചോര്‍ന്ന് ഒലിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

പാര്‍ലമെന്റ് മന്ദിരത്തിനകത്തേക്ക് വെള്ളം വീഴാതിരിക്കാനായി നീല ബക്കറ്റ് വച്ചിരിക്കുന്നതും ഇതിലേക്ക് വെള്ളം വീഴുന്നതും വീഡിയോയില്‍ കാണാം.

ഇതിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. പുറത്ത് പേപ്പര്‍ ചോര്‍ച്ച,അകത്ത് വെള്ളം ചോര്‍ച്ച എന്നാണ് കോണ്‍ഗ്രസ് നേതാവും എംപിയുമായ മാണിക്കം ടാഗോര്‍ എക്സില്‍ കുറിച്ചത്. പഴയപാര്‍ലമെന്റാണ് പുതിയ പാര്‍ലമെന്റിനേക്കാള്‍ മികച്ചതെന്ന് സമാജ് വാദി പാര്‍ട്ട് നേതാവ് അഖിലേഷ് യാദവും പറഞ്ഞു.

2020 ഡിസംബര്‍ 10നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടത്.2023 മെയ് 28ന് ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.970 കോടി രൂപ ചെലവിട്ടായിരുന്നു നിര്‍മാണം.

 

 

Latest