Connect with us

Techno

ഐഫോണ്‍ 15 സീരീസിന്റെ ലീക്ക് റിപ്പോര്‍ട്ടുകള്‍ പുറത്ത്

പുതിയ ഐഫോണ്‍ 15 പ്രോ മോഡലുകളില്‍ എ17 ബയോണിക് ചിപ്പ് ഉപയോഗിക്കുമെന്നാണ് സൂചനകള്‍.

Published

|

Last Updated

ന്യൂഡല്‍ഹി| ആപ്പിളിന്റെ ഐഫോണ്‍ 15 സീരീസിന്റെ അവതരണം സെപ്തംബര്‍ 12 നടക്കും. കമ്പനിയുടെ ഏറ്റവും വലിയ ലോഞ്ച് ഇവന്റായ വണ്ടര്‍ലസ്റ്റില്‍ വെച്ചാണ് ഐഫോണ്‍ 15 സീരീസ് അവതരിപ്പിക്കുക. ലോഞ്ചിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്രോ ഉള്‍പ്പെടെയുള്ള ഈ സീരീസിലെ സ്മാര്‍ട്ട്‌ഫോണുകളുടെ വിവരങ്ങള്‍ പുറത്തായിരിക്കുകയാണ്.

ലീക്ക് റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഐഫോണ്‍ 15 സീരീസിലെ മോഡലുകളില്‍ യുഎസ്ബി സി പോര്‍ട്ട് ഉണ്ടായിരിക്കുമെന്നാണുള്ളത്. വേഗത്തിലുള്ള ചാര്‍ജിങ്ങിന് ഈ പോര്‍ട്ട് സഹായിക്കും. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ് എന്നീ മോഡലുകളില്‍ 20ഡബ്ല്യു വരെ ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടും പ്രോ മോഡലുകള്‍ക്ക് 35ഡബ്ല്യു വരെ ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടും ഉണ്ടാകുമെന്നാണ് ലീക്ക് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഐഫോണ്‍ 15 പ്രോ മോഡലുകളില്‍ വലിയ ഡിസ്‌പ്ലേകള്‍ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലീക്ക് റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ബെസലുകള്‍ കുറവായിരിക്കും. പുതിയ ഐഫോണ്‍ 15 പ്രോ മോഡലുകളില്‍ എ17 ബയോണിക് ചിപ്പ് ഉപയോഗിക്കുമെന്നാണ് സൂചനകള്‍. കുറഞ്ഞ വിലയുള്ള ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ് സ്മാര്‍ട്ട്ഫോണുകള്‍ക്ക് കരുത്ത് നല്‍കുന്നത് കഴിഞ്ഞ വര്‍ഷം പ്രോ മോഡലുകളില്‍ ഉപയോഗിച്ച എ16 ബയോണിക് ചിപ്പ്‌സെറ്റായിരിക്കും.

സ്റ്റാന്‍ഡേര്‍ഡ് ഐഫോണ്‍ 15 മോഡല്‍ പുറത്തിറങ്ങുക മഞ്ഞ, പിങ്ക്, ചുവപ്പ്, നീല എന്നീ പാസ്റ്റല്‍ നിറങ്ങള്‍ക്കൊപ്പം വെള്ളയിലും കറുപ്പിലുമായിരിക്കും എന്നാണ് പുതിയ ലീക്ക് റിപ്പോര്‍ട്ടുകള്‍. ടോഗിള്‍ ബട്ടണും സിം കാര്‍ഡ് ട്രേയും പോലുള്ളവ നിലനിര്‍ത്തിക്കൊണ്ട്, ബ്രഷ്ഡ് ഫിനിഷുള്ള ഒരു അലുമിനിയം ചേസിസായിരിക്കും ഈ ഐഫോണുകളില്‍ കമ്പനി നല്‍കുന്നത്. മ്യൂട്ട് സ്വിച്ചിന് പകരം കസ്റ്റമൈസ് ചെയ്യാാന്‍ സാധിക്കുന്ന ആക്ഷന്‍ ബട്ടണ്‍ ആയിരിക്കും പുതിയ ഐഫോണ്‍ മോഡലുകളില്‍ ഉണ്ടായിരിക്കുക.

ഐഫോണ്‍ 15ന് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഐഫോണ്‍ 14ക്ക് സമാനമായ വിലയായിരിക്കും ഉണ്ടാവുക. ഇന്ത്യയില്‍ ഇത് 79,900 രൂപ മുതലായിരിക്കും. ഐഫോണ്‍ 14 പ്രോയ്ക്ക് സമാനമായ വിലയായിരിക്കും ഐഫോണ്‍ 15 പ്രോയ്ക്ക് ഉണ്ടാവുക. ഇന്ത്യയില്‍ ഐഫോണ്‍ 15 പ്രോ പഴയ മോഡലിനെപ്പോലെ 1,29,900 രൂപയ്ക്ക് ലഭിക്കും. ഐഫോണ്‍ 15 പ്രോ മാക്സിന് വില കൂടുമെന്നും സൂചനകളുണ്ട്.

 

 

 

Latest