Connect with us

First Gear

കുതിപ്പ് തുടര്‍ന്ന് കിയ; വില്‍പ്പനയില്‍ 17% വളര്‍ച്ച

ആഗോള തലത്തില്‍, കിയയുടെ 'മെയ്ക്ക് ഇന്‍ ഇന്ത്യ' ഉല്‍പ്പന്നങ്ങള്‍ക്ക് ശക്തമായ ഡിമാന്‍ഡ് ലഭിക്കുന്നത് തുടരുകയാണ്.

Published

|

Last Updated

ന്ത്യന്‍ വാഹന വിപണിയില്‍ കുതിപ്പ് തുടര്‍ന്ന് ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ കിയ. ആഗസ്ത് മാസത്തില്‍ 22,523 കാറുകളാണ് ഇന്ത്യന്‍ വിപണിയില്‍ കിയ വിറ്റഴിച്ചത്. കഴിഞ്ഞ ആഗസ്റ്റില്‍ ഇത് 19,219 ആയിരുന്നു. 17.19 ശതമാനമാണ് വളര്‍ച്ച.

പുതിയ സോനെറ്റ് മോഡല്‍ ആണ് കിയയുടെ വില്‍പ്പനയില്‍ കൂടുതലും. 10,073 കാറുകളാണ് ഈ മോഡലില്‍ റോഡിലിറങ്ങിയത്. സോനെറ്റിന് പിന്നാലെ 6,536 യൂണിറ്റുകളുമായി സെല്‍റ്റോസും 5581 കാരന്‍സും 33 ഇവി6 ഉം നിരത്തിലിറങ്ങി.

ആഗോള തലത്തില്‍, കിയയുടെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ ഉല്‍പ്പന്നങ്ങള്‍ക്ക് ശക്തമായ ഡിമാന്‍ഡ് ലഭിക്കുന്നത് തുടരുകയാണ്. 2024 ആഗസ്റ്റില്‍ കമ്പനി 2,604 കാറുകളാണ് കയറ്റുമതി ചെയ്തത്.വേള്‍ഡ് കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയ ഇവി9 (EV9), പുതിയ കാര്‍ണിവല്‍ എന്നിവയും വൈകാതെ ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest