Health
ഡിമെൻഷ്യയുടെ പ്രാരംഭ ലക്ഷണങ്ങളെ കുറിച്ച് അറിയാം...
ലക്ഷണങ്ങളെല്ലാം നേരത്തെ കണ്ടെത്തി ചികിത്സ തേടുകയും രോഗിക്ക് ആവശ്യമായ കെയർ നൽകുകയുമാണ് വേണ്ടത്.
ഓർമ്മ, ചിന്ത,പെരുമാറ്റം എന്നിവയെ ബാധിക്കുന്ന ഒരു അവസ്ഥയാണ് ഡിമെൻഷ്യ. പലരും അസുഖം അധികമാകുന്ന ഘട്ടത്തിൽ മാത്രമാണ് ഇത് തിരിച്ചറിയുന്നത്. എന്നാൽ ഡിമെൻഷ്യ പ്രാരംഭത്തിൽ തന്നെ ചില ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നും അത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കണം എന്നുമാണ് വിദഗ്ധർ പറയുന്നത്.
ഓർമ്മക്കുറവ്
- സമീപകാല സംഭവങ്ങളും പേരുകളോ ചെയ്യാനുള്ള കാര്യങ്ങൾ ഇടയ്ക്കിടെ മറക്കുന്നത് ഡിമൻഷ്യയുടെ ഒരു ആരംഭ ലക്ഷണമാണ്.
ആസൂത്രണം ചെയ്യുന്നതിലെ ബുദ്ധിമുട്ട്
- ഒരു കാര്യവും ആസൂത്രണം ചെയ്യാൻ കഴിയാതിരിക്കുക, ഭക്ഷണം പാചകം ചെയ്യുമ്പോഴോ സാമ്പത്തികം കൈകാര്യം ചെയ്യുമ്പോഴോ ആസൂത്രണം നഷ്ടപ്പെടുക പ്ലാനിങ് ഇല്ലാതിരിക്കുക എന്നതൊക്കെ ഡിമൻഷ്യയുടെ ലക്ഷണമാണ്
ആശയക്കുഴപ്പം
- തീയതികൾ സീസണുകൾ അല്ലെങ്കിൽ സ്ഥലങ്ങൾ എന്നിവയെ കുറിച്ചുള്ള ആശയക്കുഴപ്പം ഡിമെൻഷ്യയുടെ പ്രധാന ലക്ഷണമാണ്.
വാക്കുകൾ കണ്ടെത്തുന്നതിന് നേരിടുന്ന വെല്ലുവിളി
- സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ വാക്കുകൾ കിട്ടാതെ താൽക്കാലികമായി നിർത്തുന്നതും തെറ്റായ വാക്കുകൾ പകരം വെക്കുന്നതും ഒക്കെ ഡിമെൻഷ്യയുടെ ലക്ഷണമാണ്.
മൂഡ് സിങ്‌സ്
- വിശദീകരിക്കാനാവാത്ത ഉൽക്കണ്ഠ വിഷാദം അല്ലെങ്കിൽ ക്ഷോഭം എന്നിവ ഡിമെൻഷ്യയുടെ ആദ്യകാല ലക്ഷണമാണ്.
ഈ ലക്ഷണങ്ങളെല്ലാം നേരത്തെ കണ്ടെത്തി ചികിത്സ തേടുകയും രോഗിക്ക് ആവശ്യമായ കെയർ നൽകുകയുമാണ് വേണ്ടത്.
---- facebook comment plugin here -----