International
പ്രവാചക നഗരിയിലെ ഭീമന്‍ കുടകളുടെ വിശേഷങ്ങളറിയാം
വിശ്വാസികള്‍ക്ക് തണലേകാന്‍ ലോകത്തിലെ ഏറ്റവും വലിയ 250 കുടകള്‍

മദീന | ലോകത്തിലെ ഏറ്റവും വലിയ മടക്കാവുന്നതും ചൂടില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ സ്ഥാപിച്ചിട്ടമുുള്ള കുടകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ. ഇല്ലെങ്കില്‍ പ്രവാചകര്‍ മുഹമ്മദ് നബി (സ) യും അനുചരന്മാരും അന്ത്യവിശ്രമം കൊള്ളുന്ന പ്രവാചക നഗരിയായ മദീനയിലേക്ക് വരിക. മദീന മുനവ്വറയിലെത്തുന്ന വിശ്വാസികളെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ് പ്രവാചക നഗരിയുടെ മുറ്റത്ത് സ്ഥാപിച്ചിരിക്കുന്ന കുടകള്‍,
പൂമൊട്ടുപോലെ അവ വിരിയാന്‍ തുടങ്ങുന്ന നിമിഷം മുതല്‍ കുടകള്‍ ഒരു അതുല്യമായ മാന്ത്രികതയാണ് പ്രസരിപ്പിക്കുന്നത്. ചിറകുകള്‍ നിശബ്ദമായി വായുവിലേക്ക് ഉയര്‍ന്ന ശേഷം അര്‍ധസുതാര്യമായ കമാനാകൃതിയിലുള്ള ആവരണം ചെയ്യുന്നതോടെ മദീനയുടെ മുറ്റത്ത് തണല്‍ വിരിയും, എല്ലാ ദിവസവും രാവിലെ തുറക്കുകയും വൈകുന്നേരം അടക്കുകായും ചെയുന്ന കുടകള്‍ തുറക്കുന്നതിനും അടക്കുന്നതിനുമായി മൂന്ന് മിനുട്ട് സമയമാണ് വേണ്ടിവരുന്നത്. ,തണലും തണുപ്പേറിയ അന്തരീക്ഷം പ്രദാനം ചെയ്യുന്ന ഈ കുടകള്‍ സ്വയം പ്രവര്‍ത്തിക്കുന്ന രൂപകല്‍പ്പന ജര്‍മന്‍ സാങ്കേതിക വിദ്യയിലാണ് നിര്‍വഹിച്ചിരിക്കുന്നത്.
ആധുനിക സാങ്കേതികവിദ്യയുടെയും ഇസ്ലാമിക പാരമ്പര്യത്തിന്റെയും സംയോജനത്തെ പ്രതിഫലിപ്പിച്ച് കൊണ്ട് വിരിഞ്ഞുനില്‍ക്കുന്ന പൂക്കളെപ്പോലെ കുടകള്‍ അവയുടെ സ്വയം ചലിക്കുന്ന ഭാഗങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാന്‍ സാവകാശം മടക്കാനും വിടര്‍ത്താനും കഴിയുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്, ഇവയുടെ നിശബ്ദ പ്രവര്‍ത്തനം ദൈനംദിന താപനിലയിലെ മാറ്റങ്ങളുമായാണ് യോജിപ്പിക്കപ്പെട്ടിരിക്കുന്നത്. മടക്കിക്കഴിയുമ്പോള്‍ കുടകള്‍ ചെറുതും നേര്‍ത്തതുമായ മിനാരങ്ങള്‍ പോലെ കാണപ്പെടാം.
ആശ്വാസമേകുന്നത് 2,28,000 പേര്‍ക്ക്
തീര്‍ത്ഥാടകര്‍ക്ക് കനത്ത ചൂട് കാലാവസ്ഥയില്‍ ഏറെ ആശ്വാസം നല്‍കുന്നതാണ് ഓട്ടോമാറ്റിക് ആയി രൂപകല്‍പ്പന ചെയ്തിരിക്കുന്ന കുടകള്‍, മസ്ജിദിക്കുന്നബവിയുടെ മുറ്റത്ത് 228,000-ത്തിലധികം പേര്‍ക്കാണ് നമസ്‌കാരത്തിന് സൗകര്യമുള്ളത് , ഈ സ്ഥലങ്ങളിലാണ് പള്ളിയുടെ നാലു ഭാഗങ്ങളിലായി 250 കുടകല്‍ സ്ഥാപിച്ചിരിക്കുന്നത്, മഴ,കാറ്റ്, തീ എന്നിവയെ പ്രതിരോധിക്കാന്‍ കഴിയുന്ന രീതിയാലാണ് കുടയുടെ തുണികള്‍ നിര്‍മ്മാണം,ഓരോ കുടയുടെയും ചുറ്റുമുള്ള പ്രദേശം 900-ലധികം ആരാധകരെയാണ് ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളത്,ഇസ്ലാമിലെ ഏറ്റവും പുണ്യസ്ഥലങ്ങളിലൊന്നായ പ്രവാചക നഗരിയിലെത്തുന്ന തീര്‍ത്ഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി നടപ്പിലാക്കിയത്,ഇവയുടെ പരിപാലിക്കുകയും,നിരീക്ഷിക്കുകയും ചെയ്യുന്നത്തിനായി ഒരു കണ്‍ട്രോള്‍ റൂം തന്നെ പ്രവര്‍ത്തിച്ച് വരുന്നുണ്ട്
നിര്‍മാണം
ഓരോ കുടകള്‍ക്ക് മുകളില്‍ ഒന്നായി രണ്ട് ഭാഗങ്ങളാണ് കുടകള്‍ക്കുള്ളത് , 25.5 മീറ്റര്‍ വീതിയും നീളവുമുള്ളതാണിത്. 22 മീറ്റര്‍ ഉയരവും. 40 ടണ്‍ തൂക്കവുവുമാണുള്ളത് ,ഓരോ കുടകള്‍ക്ക് മുകളില്‍ മറ്റൊന്നായായി കൃത്യമായ ഘടനയോടെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ആദ്യത്തെ കുടയുടെ ഉയരം 14.40 മീറ്ററും മറ്റൊന്നിന് 15.30 മീറ്ററുമാണ്. മടക്കിക്കഴിയുമ്പോള്‍ ഇവയുടെ ഉയരം 21.70 മീറ്ററിലെത്തും,സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് തടയുകയും താപനില നിയന്ത്രിക്കുകയും ചെയ്യുനും കഴിയും,മസ്ജിദുന്നബവിയുടെ വാസ്തുവിദ്യാ ശൈലിയില്‍ ഇണങ്ങുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.സ്വര്‍ണം പൂശിയ പിച്ചള ഉള്‍പ്പെടെ ഉയര്‍ന്ന കാര്യക്ഷമതയുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ് കുടകളുടെ രൂപകല്‍പന,
കുടയുടെ ഉള്‍ഭാഗത്ത് ക്രമീകരിച്ച സിലിണ്ടറാണ് പ്രധാന ഭാഗം,മുകള്‍ ഭാഗം മുതല്‍ താഴ് ഭാഗം വരെ എട്ട് വീതം തൂണുകളും ,ഉള്‍ഭാഗത്തും മധ്യഭാഗത്തുമായി എട്ട് കമ്പികളുളുമായി നിര്‍മ്മിച്ചിരിക്കുന്ന കുടയുടെ മുകള്‍ ഭാഗത്ത് സ്വര്‍ണ്ണം പൂശിയ ചെമ്പ് കൊണ്ട് നിര്‍മ്മിച്ച ഒരു കിരീടവും ഉണ്ട്, ഇത് ഓട്ടോമാറ്റിക് സംവിധാനമുപയോഗിച്ച് കുട തുറക്കാനും അടക്കാനും ഏറെ സഹായകമാണ് , ഓരോ കുടകളുടെയും ചുറ്റുമായി വെള്ളം സപ്രേ ചെയ്യുന്ന ഫാനുകളും ആയിരത്തിലധികം ലൈറ്റിംഗ് യൂനിറ്റുകലും സംവിധാനിച്ചിട്ടുണ്ട്,ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടില്‍ വിശ്വാസികള്‍ക്ക് തണലേകാന്‍ ഇത് ഏറെ സഹായകമാണ്. കാറ്റ്, താപനില വ്യതിയാനങ്ങള്‍ തുടങ്ങിയ പാരിസ്ഥിതിക സമ്മര്‍ദ്ദങ്ങളെ തടുക്കാന്‍ തണല്‍ ഘടനയ്ക്ക് നേരിടാന്‍ കഴിയുമെന്നത് പ്രധാന സവിശേഷതയാണ്
സഊദി ഭരണാധികാരിയായിരുന്ന അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ കാലത്താണ് തണല്‍ കുടകള്‍ നിര്‍മ്മിക്കാന്‍ ഉത്തരവിട്ടത് ,തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരന്റെ മേല്‍നോട്ടത്തിലായിരുന്നു നിര്‍മ്മാണം , 2010 ഓഗസ്റ്റില്‍ പദ്ധതി പൂര്‍ത്തിയായി, ആദ്യ ഘട്ടത്തില്‍ 182 ഉം പിന്നീട് കിഴക്കന്‍ സ്‌ക്വയറില്‍ 68 കുടകളുടെ നിര്‍മ്മാണവും പൂര്‍ത്തിയായി