Connect with us

Editors Pick

ലോകത്തിലെ ഏറ്റവും വലിയ പാമ്പുകളെ കുറിച്ച് അറിയാം

ലോകത്തിലെ ഏറ്റവും നീളം കൂടിയ പാമ്പുകളെ കുറിച്ചാണ് ബിബിസി റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

Published

|

Last Updated

പാമ്പുകളെ നമുക്കെല്ലാവർക്കും പേടിയാണ്. അതിന് വിഷം ഉണ്ടെന്നതും അത് അക്രമകാരി ആണെന്നതും തന്നെ കാരണം. എന്നാൽ വലിപ്പത്തിലും നമ്മെ പേടിപ്പിക്കുന്ന ചില പാമ്പുകളെ കുറിച്ച് അറിഞ്ഞാലോ.ബിബിസി പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് കാട്ടിൽ കാണപ്പെടുന്ന ഏറ്റവും വലിയ പാമ്പുകൾ ഏതൊക്കെയെന്ന് നോക്കാം.

പച്ച അനക്കോണ്ട

തെക്കേ അമേരിക്കയിൽ പ്രത്യേകിച്ച് ആമസോൺ ഒറിനോഗോ നദീതടങ്ങളിൽ കാണപ്പെടുന്ന പാമ്പുകളാണ് ഇവ. പച്ച അനക്കോണ്ടയ്ക്ക് 9 മീറ്റർ വരെ നീളത്തിൽ വളരാൻ കഴിയും.

 

റെറ്റിക്യൂലേറ്റഡ് പെരുമ്പാമ്പ്

ഇൻഡോനേഷ്യ ഫിലിപ്പീൻസ് എന്നിവ ഉൾപ്പെടെ തെക്കു കിഴക്കൻ ഏഷ്യയിൽ കാണപ്പെടുന്ന പാമ്പുകളാണ് ഇവ. 8 മീറ്റർ വരെ നീളമുണ്ട് ഇവയ്ക്ക്.

 

അമേത്തിസ്റ്റൈൻ പെരുമ്പാമ്പ്

സ്ക്രബ്ബ് പെരുമ്പാമ്പ് എന്നറിയപ്പെടുന്ന ഇത് ഓസ്ട്രേലിയയിലാണ് കാണപ്പെടുന്നത്. ഓസ്ട്രേലിയയിലെ തന്നെ ഏറ്റവും നീളമുള്ള പാമ്പായാണ് ഇതിനെ കണക്കാക്കുന്നത്. ഇവയുടെ നീളം ശരാശരി 5 മീറ്റർ ആണ്.

 

ബർമീസ് പെരുമ്പാമ്പ്

തെക്കു കിഴക്കൻ ഏഷ്യയിൽ നിന്നുള്ള ബർമീസ് പെരുമ്പാമ്പ് ആളുകളുമായി ഇണങ്ങി ജീവിക്കുന്ന പാമ്പാണ്. ഇതിന് അഞ്ച് മീറ്ററോളം നീളം ഉണ്ടാകും .

 

ആഫ്രിക്കൻ റോക്ക് പൈത്തൺ

ആഫ്രിക്കയിലെ ഏറ്റവും വലിയ പാമ്പ് ആണിത്. ആക്രമണത്തിന് പേര് കേട്ടതാണ്. കൺസ്ട്രക്ടർ ഗ്രൂപ്പിലാണ് ഈ പാമ്പ് പെടുന്നത്.

 

രാജവെമ്പാല

ലോകത്തിലെ ഏറ്റവും നീളം കൂടിയ വിഷപ്പാമ്പ് എന്ന് വിശേഷിപ്പിക്കുന്ന രാജവെമ്പാലയ്ക്ക് ശരാശരി 3.2 മുതൽ 4 മീറ്റർ വരെ നീളമുണ്ട്. ഇന്ത്യയിലെ സമതലങ്ങളിലും ദക്ഷിണ ചൈനയിലും തെക്ക് കിഴക്കൻ ഏഷ്യയിലും ഇവ കാണപ്പെടുന്നു.

ഇനിയുമുണ്ട് ഒരുപാട് നീളം കൂടിയ പാമ്പുകൾ. എന്നിരുന്നാലും ലോകത്തിലെ ഏറ്റവും നീളം കൂടിയ പാമ്പുകളെ കുറിച്ചാണ് ബിബിസി റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

Latest