Connect with us

Health

മദ്യത്തോടു നോ പറയാൻ ഈ വഴികൾ ശീലിക്കൂ...

സ്വയം ഉപേക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ ഒരു പ്രൊഫഷണൽ സഹായം തേടുന്നതിൽ നാണിക്കേണ്ടതില്ല.

Published

|

Last Updated

നുഷ്യന്റെ ജീവിതത്തിൽ കയറിക്കൂടുന്ന ഏറ്റവും വലിയ ഒരു ദുശ്ശീലമാണ് മദ്യപാനം എന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തെയും കുടുംബ ജീവിതത്തെയും ബാധിക്കുന്ന വലിയ ഒരു സാമൂഹിക പ്രശ്നം തന്നെയാണ്. മദ്യപാനം നിർത്താൻ നിങ്ങളെ സഹായിക്കുന്ന ചില പ്രായോഗിക ഘടകങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

തീരുമാനത്തിൽ ഉറച്ചു നിൽക്കുക

  • ഒരു കടലാസ് കഷണം എടുത്ത് എന്തിനാണ് നിങ്ങൾ മദ്യം ഉപേക്ഷിക്കുന്നത് എന്ന് എഴുതി വയ്ക്കുക. ഒരിക്കൽ പ്രതിജ്ഞ എടുത്തു കഴിഞ്ഞാൽ മാറാതിരിക്കാൻ ശ്രദ്ധിക്കണം.

മദ്യപാനശീലങ്ങൾ വിലയിരുത്തുക

  • നിങ്ങൾ എപ്പോൾ എന്തിനാണ് മദ്യപിക്കുന്നത് എന്ന് ട്രാക്ക് ചെയ്യുക. അത്തരം കാരണങ്ങൾ കണ്ടെത്തുക

വീട്ടിൽ മദ്യം സൂക്ഷിക്കാതിരിക്കുക

  • തീരുമാനമെടുത്തതിനു ശേഷം നിങ്ങളുടെ മദ്യപാനത്തിന്റെ പാറ്റേണുകൾ തിരിച്ചറിഞ്ഞാൽ വീട്ടിൽനിന്ന് മദ്യം പൂർണമായും നീക്കം ചെയ്യുക.

ആസക്തികൾ നിയന്ത്രിക്കുക

  • മദ്യപിക്കാനുള്ള പ്രേരണകൾ ഉണ്ടാകുമ്പോൾ വെള്ളം കുടിക്കുക. ചൂയിംഗം ചവയ്ക്കുക അല്ലെങ്കിൽ അഞ്ച് മിനിറ്റ് ഡീപ്പ് ബ്രെത്ത് എടുക്കുക എന്നതെല്ലാം നല്ല മാർഗ്ഗങ്ങളാണ്.

തീരുമാനം നിങ്ങളുടെ പ്രിയപ്പെട്ടവരോടും പങ്കുവയ്ക്കുക

  • മദ്യപാനം നിർത്തി എന്ന തീരുമാനം നിങ്ങളുടെ പ്രിയപ്പെട്ടവരോട് പങ്കുവയ്ക്കുന്നത് അവരിൽ നിന്ന് മികച്ച പിന്തുണ ലഭിക്കാൻ സഹായിക്കും.

ഡോക്ടറുടെ സഹായം തേടാം

  • സ്വയം ഉപേക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ ഒരു പ്രൊഫഷണൽ സഹായം തേടുന്നതിൽ നാണിക്കേണ്ടതില്ല.നിങ്ങളെ കൂടുതൽ സഹായിക്കാൻ ഒരു വിദഗ്ധന് കഴിയും.

മദ്യം ജീവിതത്തിൽ നിന്നും എല്ലാ തരത്തിലും ഒഴിവാക്കുന്നത് നിങ്ങളുടെ ആത്മാവിനെയും ശരീരത്തെയും പരിശുദ്ധമാക്കുന്നു. അതുകൊണ്ടുതന്നെ മദ്യം ഉപേക്ഷിക്കാൻ ഈ വഴികൾ പരീക്ഷിച്ചു നോക്കൂ

Latest