Connect with us

Ongoing News

പഠനം പ്രധാനം; 24ാം വയസ്സില്‍ ഞെട്ടിക്കുന്ന വിരമിക്കല്‍ പ്രഖ്യാപനവുമായി അര്‍ച്ചന കാമത്ത്

യു എസില്‍ പഠനത്തിന് പോകാനാണ് ഉദ്ദേശിക്കുന്നതെന്ന് അര്‍ച്ചന.

Published

|

Last Updated

ന്യൂഡല്‍ഹി | പാരീസ് ഒളിംപിക്‌സില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യയുടെ വനിതാ ടേബിള്‍ ടെന്നിസ് താരം അര്‍ച്ചന കാമത്ത് 24ാം വയസ്സില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കായിക മേഖലയില്‍ നിന്ന് ഒഴിവാകുന്നതെന്ന് താരം പറഞ്ഞു. പ്രൊഫഷണല്‍ ടേബിള്‍ ടെന്നിസില്‍ കാര്യമായൊരു ഭാവി കാണുന്നില്ലെന്ന് പരിശീലകനായ അനുഷുല്‍ ഗാര്‍ഗിനെ അര്‍ച്ചന അറിയിച്ചതായാണ് വിവരം. യു എസില്‍ പഠനത്തിന് പോകാനാണ് ഉദ്ദേശിക്കുന്നതെന്ന് അര്‍ച്ചന മാധ്യമങ്ങളോടു പ്രതികരിക്കവേ വ്യക്തമാക്കി.

ഒളിംപിക്‌സില്‍ ഇന്ത്യയുടെ മൂന്നംഗ വനിതാ ടേബിള്‍ ടെന്നിസ് ടീമിന്റെ ഭാഗമായിരുന്നു അര്‍ച്ചന. നല്ല പ്രകടനം നടത്തിയെങ്കിലും ടീമിന് ക്വാര്‍ട്ടറില്‍ അടിയറവ് പറയേണ്ടി വന്നിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ ടീം ഒളിംപിക്‌സ് വനിതാ ടേബിള്‍ ടെന്നിസില്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ടീം തോല്‍വി വഴങ്ങിയെങ്കിലും ക്വാര്‍ട്ടര്‍ ഫൈനലിലും വിജയം കണ്ടെത്തിയ ഏക ഇന്ത്യന്‍ താരമായിരുന്നു അര്‍ച്ചന. തന്നേക്കാള്‍ ഉയര്‍ന്ന റാങ്കുള്ള ചൈനീസ് താരം ഷിയാവോണ ഷാനിനെയാണ് അര്‍ച്ചന പരാജയപ്പെടുത്തിയത്.

പാരിസ് ഒളിംപിക്‌സിനുള്ള ടേബിള്‍ ടെന്നിസ് ടീമിലേക്ക് മികച്ച ഫോമിലുള്ള ഐഹിക മുഖര്‍ജിയെ തഴഞ്ഞ് അര്‍ച്ച കാമത്തിനെ ഉള്‍പ്പെടുത്തിയത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍, ഒളിംപിക്‌സില്‍ ഗംഭീര പ്രകടം നടത്തി അര്‍ച്ചന വിമര്‍ശകര്‍ക്ക് മറുപടി നല്‍കി. സാമ്പത്തിക പ്രശ്‌നങ്ങളാണ് വിരമിക്കലിന് പ്രേരിപ്പിച്ചതെന്ന അഭ്യൂഹങ്ങള്‍ അര്‍ച്ചന നിഷേധിച്ചു. കരിയറിലുടനീളം തനിക്ക് നല്ല പിന്തുണ ലഭിച്ചതായും താരം പറഞ്ഞു.

Latest