Connect with us

Kerala

എം എം ലോറന്‍സിന് യാത്രാമൊഴി; കൊച്ചിയില്‍ ഇന്ന് പൊതുദര്‍ശനം

രാവിലെ മകന്റെ വീട്ടിലും പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലുമാണ് പൊതുദര്‍ശനം. തുടര്‍ന്ന് ഒമ്പത് മുതല്‍ വൈകിട്ട് നാല് വരെ എറണാകുളം ടൗണ്‍ഹാളിലും പൊതുദര്‍ശനമുണ്ടാകും.

Published

|

Last Updated

കൊച്ചി | അന്തരിച്ച സി പി എം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം ഇന്ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് നാല് വരെ കൊച്ചിയില്‍ പൊതുദര്‍ശനത്തിന് വെക്കും. രാവിലെ മകന്റെ വീട്ടിലും പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലുമാണ് പൊതുദര്‍ശനം. തുടര്‍ന്ന് ഒമ്പത് മുതല്‍ വൈകിട്ട് നാല് വരെ എറണാകുളം ടൗണ്‍ഹാളിലും പൊതുദര്‍ശനമുണ്ടാകും. ലോറന്‍സിന്റെ ആഗ്രഹ പ്രകാരം മൃതദേഹം എറണാകുളം ഗവ. മെഡിക്കല്‍ കോളജിന് കൈമാറും.

ഇന്നലെ രാവിലെയായിരുന്നു ലോറന്‍സിന്റെ അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സി പി എം കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചു. 1980 മുതല്‍ 1984 വരെ ഇടുക്കിയില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു.

 

 

 

 

 

 

---- facebook comment plugin here -----

Latest