Connect with us

Uae

ലെബനാന്‍ ക്യാമ്പയിന്‍;ഒത്തുചേര്‍ന്ന് നിവാസികള്‍

1,000 ആളുകള്‍ക്ക് പായ്ക്ക് ചെയ്യാനുള്ള സൗകര്യമായിരുന്നു ദുബൈയില്‍ ഉണ്ടായിരുന്നത്. അതിലധികം ആളുകള്‍ എത്തിയതിടെ നിരവധി ആളുകള്‍ക്ക് പങ്കെടുക്കാനായി വിവിധ സെഷനുകളായി മാറ്റിയെന്ന് ദുബൈ കെയേഴ്‌സിന്റെ സി ഇ ഒയും വൈസ് ചെയര്‍മാനുമായ ഡോ താരിഖ് അല്‍ ഗുര്‍ഗ് പറഞ്ഞു

Published

|

Last Updated

ദുബൈ  | ലെബനാന്‍ പ്രതിസന്ധിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള സഹായ കിറ്റുകള്‍ പായ്ക്ക് ചെയ്യാന്‍ ആയിരക്കണക്കിന് യു എ ഇ നിവാസികള്‍ ഒത്തുചേര്‍ന്നു. ശനിയാഴ്ച എക്‌സ്‌പോ സിറ്റിയിലെ എക്‌സിബിഷന്‍ സെന്ററിലും ഇന്നലെ അബൂദബിയിലും ക്രൂയിസ് ടെര്‍മിനലിലും പായ്ക്കിംഗ് നടന്നു. കാലത്ത് ഒമ്പതിന് ആരംഭിച്ച ഇവന്റില്‍ സംഭാവന നല്‍കാനായും നിരവധി പേരെത്തി.

1,000 ആളുകള്‍ക്ക് പായ്ക്ക് ചെയ്യാനുള്ള സൗകര്യമായിരുന്നു ദുബൈയില്‍ ഉണ്ടായിരുന്നത്. അതിലധികം ആളുകള്‍ എത്തിയതിടെ നിരവധി ആളുകള്‍ക്ക് പങ്കെടുക്കാനായി വിവിധ സെഷനുകളായി മാറ്റിയെന്ന് ദുബൈ കെയേഴ്‌സിന്റെ സി ഇ ഒയും വൈസ് ചെയര്‍മാനുമായ ഡോ താരിഖ് അല്‍ ഗുര്‍ഗ് പറഞ്ഞു.
സന്നദ്ധപ്രവര്‍ത്തകര്‍ പായ്ക്ക് ചെയ്ത് അയക്കുന്ന 10,000 പെട്ടികള്‍ ലെബനാന് നല്‍കുന്ന സഹായത്തിന്റെ ഒരു ഭാഗം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. അവര്‍ക്ക് ടെന്റുകളും കുടിവെള്ളവും ഭക്ഷണസാധനങ്ങളും ശുചിത്വ കിറ്റുകളും അവര്‍ക്ക് മാനസിക സാമൂഹിക പിന്തുണ ലഭിക്കുന്നതിന് നിരവധി പ്രവര്‍ത്തനങ്ങളും ഒരുക്കുന്നുണ്ട്.
പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഫോര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ഫാലന്‍ ഹീറോസ് അഫയേഴ്‌സ് ഡെപ്യൂട്ടി ചെയര്‍മാനും ഇന്റര്‍നാഷണല്‍ ഹ്യൂമാനിറ്റേറിയന്‍ ആന്‍ഡ് ഫിലാന്ത്രോപിക് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്്യാന്‍ അബൂദബിയിലെ പായ്ക്കിംഗ് ഹബ് സന്ദര്‍ശിച്ചു. ലെബനാനിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നിരന്തരമായ പിന്തുണ നല്‍കുന്നതിന് ലക്ഷ്യമിട്ടുള്ള ‘യു എ ഇ സ്റ്റാന്‍ഡ്സ് വിത്ത് ലെബനാന്‍’ ക്യാമ്പയിനിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം അവലോകനം ചെയ്തു.

യു എന്‍ സമാധാന സേനക്ക് നേരെയുണ്ടായ ആക്രമണത്തെ
യു എ ഇ അപലപിച്ചു
ലെബനാനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനക്ക് (യുനിഫില്‍) നേരെയുള്ള ആക്രമണത്തെ യു എ ഇ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര സൈനികര്‍ക്കെതിരായ ആക്രമണത്തെ യു എ ഇ ശക്തമായി അപലപിച്ചതായി രാഷ്ട്രീയകാര്യ വിദേശകാര്യ അസി. മന്ത്രി ലാന സാകി നുസൈബ വ്യക്തമാക്കി. സമാധാന സേനയെ ലക്ഷ്യംവെക്കുന്നത് അന്താരാഷ്ട്ര നിയമത്തിന്റെയും യു എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തിന്റെയും തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. പരുക്കേറ്റ എല്ലാ സമാധാന സേനാംഗങ്ങളും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും സന്ദേശത്തില്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest