Connect with us

International

ലബനാൻ ചരിത്രത്തിലെ ഏറ്റവും വലിയ അപകടത്തിലെന്ന്; യുഎൻ സഹായം തേടി പ്രധാനമന്ത്രി നജീബ് മിഖാത്തി

ഇസ്റാഈൽ വ്യോമാക്രമണത്തെ തുടർന്ന് ഒരു ദശലക്ഷം ആളുകൾ പ്രാന്തവത്കരിക്കപ്പെട്ടുവെന്നും നജീബ് മിഖാത്തി

Published

|

Last Updated

ബെയ്റൂത്ത് | ലെബനാൻ അതിന്റെ ചരിത്രത്തിലെ ഏറ്റവും അപകടകരമായ ഘട്ടങ്ങളിലൊന്നിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രധാനമന്ത്രി നജീബ് മിഖാത്തി. ഇസ്റാഈൽ വ്യോമാക്രമണത്തെ തുടർന്ന് ഒരു ദശലക്ഷം ആളുകൾ പ്രാന്തവത്കരിക്കപ്പെട്ടുവെന്നും ഐക്യരാഷ്ട്ര സഭയോട് സഹായം തേടുന്നുവെന്നും അദ്ദേഷം പറഞ്ഞു.

രാജ്യം ചരിത്രത്തിലെ ഏറ്റവും അപകടകരമായ ഘട്ടങ്ങളിലൊന്നിനെയാണ് അഭിമുഖീകരിക്കുന്നത്. ലെബനനിൽ ഇസ്റാഈൽ നടത്തുന്ന വിനാശകരമായ യുദ്ധം കാരണം ഒരു ദശലക്ഷം ആളുകൾ പലായനം ചെയ്തിട്ടുണ്ട്. അവർക്ക് അടിസ്ഥാന പിന്തുണ നല്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിന് കൂടുതല് സഹായം നൽകണമെന്നും യുഎന് പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം വ്യക്തമാക്കി.

ലബനനിൽ ഇസ്റാഈൽ കരയുദ്ധം ശക്തിപ്പെടുത്തിയതോടെ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നൂറുകണക്കിന് ആളുകളാണ് ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നത്.