Kerala
ലോക്‌സഭ തിരഞ്ഞെടുപ്പിന് ഇടതുപക്ഷം പരിപൂര്‍ണ്ണ സജ്ജം:എം മുകേഷ് എംഎല്‍എ
ജനങ്ങളുടെ ആദ്യ പ്രതികരണം തനിക്ക് അനൂകൂലമാണെന്നും, ജനം ആവേശത്തോടെയാണ് തന്നെ സ്വീകരിക്കുന്നതെന്നും മുകേഷ് പറഞ്ഞു.
തിരുവനന്തപുരം | ലോക്‌സഭ തിരഞ്ഞെടുപ്പിന് ഇടതുപക്ഷം പരിപൂര്‍ണ്ണ സജ്ജമാണെന്ന് എം മുകേഷ് എംഎല്‍എ. മരണം അല്ലെങ്കില്‍ വിജയം എന്നത് തന്റെ രീതിയല്ലെന്നും ജീവിച്ചിരിക്കുമ്പോള്‍ ജയിക്കുന്നതാണ് തന്റെ രീതിയെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം തിരഞ്ഞെടുപ്പില്‍ താരങ്ങളെ കൊണ്ടുവന്ന് പ്രചാരണം നടത്തില്ലെന്നും ഇനി അവര്‍ വന്നാല്‍ സന്തോഷമുണ്ടാകുമെന്നും മുകേഷ് പറഞ്ഞു.
തിരഞ്ഞെടുപ്പ് ഏതു ദിവസമാണെങ്കിലും ഇടതുപക്ഷം പൂര്‍ണ സജ്ജമാണെന്നു പറഞ്ഞ മുകേഷ് ജനങ്ങളുടെ ആദ്യ പ്രതികരണം തനിക്ക് അനൂകൂലമാണെന്നും, ജനം ആവേശത്തോടെയാണ് തന്നെ സ്വീകരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----