Connect with us

Kerala

കേരളത്തിലെ ഇടതുപക്ഷം ദുര്‍ബലമായി;എം മുകുന്ദന്‍

ഇടതുപക്ഷവും വലതുപക്ഷവും തമ്മിലിപ്പോള്‍ വേര്‍തിരിവില്ലെന്നും എം മുകുന്ദന്‍ അഭിപ്രായപ്പെട്ടു.

Published

|

Last Updated

കോഴിക്കോട് |ഇടതുപക്ഷത്തിനെതിരെ വിമര്‍ശനവുമായി സാഹിത്യകാരന്‍ എം. മുകുന്ദന്‍. മൂലധന സ്വഭാവത്തിലേക്ക് മാറിയതോടെ കേരളത്തിലെ ഇടതുപക്ഷം ദുര്‍ബലമായെന്ന് എം.മുകുന്ദന്‍ പറഞ്ഞു. ഒരു ദിനപത്രത്തിലെ എംബസി കാലം എന്ന പംക്തിയില്‍ പിണറായി വിജയനെതിരെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഇടതുപക്ഷത്തോടുള്ള നിലപാടും എം.മുകുന്ദന്‍ പരസ്യമാക്കുന്നത്. കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷവും വലതുപക്ഷവും തമ്മിലിപ്പോള്‍ വേര്‍തിരിവില്ലെന്നും എം മുകുന്ദന്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ ഇടതുപക്ഷമാണെന്ന് പറയുമ്പോഴും മൂലധന വ്യവസ്ഥിതിയുടെ സ്വഭാവമാണ് നമ്മള്‍ പിന്തുടരുന്നതെന്ന് അദ്ദഹം പറഞ്ഞു. മൂലധന സ്വഭാവം സ്വാംശീകരിച്ചതിലൂടെ ഇടത് പക്ഷം ദുര്‍ബലമായി. ഇപ്പോള്‍ ഇടത് – വലത് പക്ഷങ്ങള്‍ തമ്മിലുള്ള അതിര്‍ത്തിപോലും അറിയാത്ത അവസ്ഥയാണുള്ളത്.

മൂലധന വ്യവസ്ഥിതിയുടെ ഭാഗമായ മത്സരം, ഉപഭോഗവത്കരണം എന്നിവ ഇടത് പക്ഷത്തിന്റെ സ്വഭാവത്തിന് എതിരാണെന്നും എം മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു. ഇടതു സഹയാത്രികനായ എം.മുകുന്ദന്‍ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്ത് സാഹിത്യ അക്കാദമി ചെയര്‍മാനായിരുന്നു.

ചടങ്ങില്‍ കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് എം ഫിറോസ് ഖാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ് രാകേഷ്, ഐ.സി.ജെ ഡയരക്ടര്‍ വി.ഇ ബാലകൃഷ്ണന്‍, പി.വി നിധീഷ്, കമാല്‍ വരദൂര്‍, പി.വി നജീബ് പ്രസംഗിച്ചു.

 

 

---- facebook comment plugin here -----

Latest