Kerala
നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിന് ഇടതുപക്ഷം തയ്യാര്‍: എം വി ഗോവിന്ദൻ
എന്‍ എം വിജയന്റെ മരണത്തില്‍ കടത്തിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ് ഏറ്റെടുക്കണം ഐസി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.
മലപ്പുറം | നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന് ഇടതുമുന്നണി തയ്യാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.പിവി അന്‍വര്‍ പി ശശിയെ ശത്രുവായി പ്രഖ്യാപിച്ചതിനാലാണ് നിരന്തരം അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിക്കുന്നത്.
യുഡിഎഫില്‍ മാപ്പ് അപേക്ഷ എഴുതി തയ്യാറായി നില്‍ക്കുകയാണ് അന്‍വറെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.സ്വതന്ത്രന്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ വരുമോയെന്ന് അപ്പോള്‍ നോക്കാമെന്നും ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം എന്‍ എം വിജയന്റെ മരണത്തില്‍ കടത്തിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ് ഏറ്റെടുക്കണം ഐസി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.
---- facebook comment plugin here -----