Kerala
തൃക്കാക്കരയില്‍ ഇടതിനായി പ്രചാരണത്തിനിറങ്ങും; കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കാന്‍ കഴിയുമെങ്കില്‍ പുറത്താക്കട്ടെ: കെ വി തോമസ്
തൃക്കാക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ഇടതുമുന്നണി യോഗത്തിലും പങ്കെടുക്കും
തൃക്കാക്കര | തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥിക്കായി പ്രചാരണത്തിനിറങ്ങുമെന്ന് കെ വി തോമസ്. നാളെ തൃക്കാക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ഇടതുമുന്നണി യോഗത്തിലും പങ്കെടുക്കുമെന്നും വാര്‍ത്ത സമ്മേളനത്തില്‍ കെ വി തോമസ് പറഞ്ഞു. തൃക്കാക്കരയിലെ എല്‍ഡിഎഫിന്റെ പ്രചാരണ പരിപാടികളിലും പങ്കെടുക്കും.
അതേ സമയം ഒരു കോണ്‍ഗ്രസുകാരനായി തുടരും. ഞാന്‍ കോണ്‍ഗ്രസുകാരനല്ലെന്ന് ആര്‍ക്കും പറയാനാകില്ല. കോണ്‍ഗ്രസിന്് കാഴ്ചപ്പാടും ചരിത്രമുമുണ്ട്. അതില്‍ മാറ്റമുണ്ടാകില്ല. കെ കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് പോയി കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. എകെ ആന്റണി ഇടത് ഭരണത്തില്‍ പങ്കാളിയുമായിട്ടുണ്ട്. . വികസകാര്യത്തില്‍ കേരളം മുന്നോട്ട് പോകണം. അതിന് അന്ധമായ ഇടത് വിരോധം പുലര്‍ത്തരുത്. തന്നെ പുറത്താക്കാന്‍ കഴിയുമെങ്കില്‍ പുറത്താക്കട്ടെയെന്നും കെ വി തോമസ് പറഞ്ഞു
രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കൊപ്പം സമരത്തില്‍ പങ്കെടുത്തപ്പോള്‍ അത് തെറ്റാണെന്ന് അന്ന് കെപിസിസി പ്രസിഡന്റായിരുന്ന മുല്ലപ്പള്ളി അറിഞ്ഞില്ലേയെന്നും കെ വി തോമസ് ചോദിച്ചു.തന്നെ നിരന്തരം വേട്ടയാടുകയാണ്. 2018 മുതലുള്ള സംഭവങ്ങളുടെ തുടര്‍ച്ചയാണിത്്. ഇപ്പോള്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയം മാത്രമായി കാണേണ്ടതില്ല. വികസനമാണ് ചര്‍ച്ചാവിഷയമാകേണ്ടത്. അക്കാര്യത്തില്‍ ഒരുമിച്ചുനില്‍ക്കുന്നതിന് പകരം എല്ലാത്തിനേയും എതിര്‍ക്കുന്നത് നല്ലതല്ല. തന്നെ പുറത്താക്കാനുള്ള ശ്രമം 2018 മുതല്‍ആരംഭിച്ചതാണ്. അകത്തുള്ളവരെയെല്ലാം പുറത്താക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നതെന്നും കെ വി തോമസ് പറഞ്ഞു