Connect with us

അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് മുഴുവന്‍ പാര്‍ലിമെന്റ് സീറ്റുകളും കരസ്ഥമാക്കി ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം കൈവരിക്കാനുള്ള തന്ത്രങ്ങള്‍ക്കായിരിക്കും കൊച്ചിയില്‍ നടക്കുന്ന സി പി എം സംസ്ഥാന സമ്മേളനം പ്രധാനമായി രൂപം നല്‍കുക.

ബി ജെ പിയെ അധികാരത്തില്‍ നിന്നു പുറത്താക്കാനും ഫാസിറ്റ് ഭീഷണിയില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാനും മതേതര രാഷ്ട്രീയ ബദലിനായി പല തലങ്ങളിലുള്ള അന്വേഷണം പുരോഗമിക്കുകയാണ്. എന്നാല്‍ പ്രാദേശിക താല്‍പര്യമങ്ങള്‍ മാത്രമുള്ള കക്ഷികളെ പൊതുലക്ഷ്യത്തിനായി ഏകോപിപ്പിക്കുക എന്നത് ഏറ്റവും സാഹസികമായ ദൗത്യമാണ്. പ്രാദേശിക കക്ഷികളുടെ ഇത്തരം ശ്രമങ്ങള്‍ അല്‍പ്പായുസ്സായിരിക്കും എന്നാണ് മുന്‍കാല അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഇപ്പോഴും ഏകകക്ഷി ഭരണത്തിന്റെ ഹാങ്ങോവറില്‍ കഴിയുന്ന കോണ്‍ഗ്രസ്സാണെങ്കില്‍ മതേതര ബദലിനായുള്ള ദേശീയ ശ്രമങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നുമില്ല

വീഡിയോ കാണാം

Latest