Connect with us

കോഴിക്കോട്ട് കാലു മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന ആവശ്യവുമായി പോലീസ്. ഇതു സംബന്ധിച്ച ശുപാര്‍ശ അസിസ്റ്റന്റ് കമ്മീഷണര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കി.വീഴ്ച മറയ്ക്കാന്‍ നാഷണല്‍ ആശുപത്രി ചികിത്സ രേഖകളില്‍ തിരിമറി നടത്തിയെന്ന കുടുംബത്തിന്റെ പരാതി അന്വേഷിക്കാന്‍ ഫോറന്‍സിക് പരിശോധന നടത്തണമെന്ന ആവശ്യവും പോലീസ് ഉയര്‍ത്തുന്നു.ചികിത്സാ രേഖകളില്‍ മുന്‍പ് ഇടത് കാല് എന്ന് ഡോക്ടര്‍ എഴുതിയ ഭാഗങ്ങളിലെല്ലാം വലത് കാല്‍ എന്ന് തിരുത്തല്‍ വരുത്തിയെന്നാണ് ആക്ഷേപം.

വീഡിയോ കാണാം

Latest