Connect with us

Kerala

തന്റെ പേരില്‍ വ്യാജ പ്രചാരണം നടത്തുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കും; ഷാഫി പറമ്പില്‍

വ്യാജ ആരോപണങ്ങളാണ് എല്‍ഡിഎഫ് ആരോപിക്കുന്നതെന്നും 22 വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ മാന്യതയ്ക്ക് നിരക്കാത്ത ഒന്നും ചെയ്തിട്ടില്ലെന്നും ഷാഫി പറഞ്ഞു.

Published

|

Last Updated

പേരാമ്പ്ര | കെകെ ശൈലജക്കെതിരെ വ്യാജപ്രചരണം താന്‍ നടത്തുന്നുവെന്നത് തെറ്റായ ആരോപണമാണെന്നും അറിയാത്തതോ ചെയ്യാത്തതോ ആയ കാര്യങ്ങള്‍ തന്റെ പേരില്‍ ആരോപിക്കുന്നതിനെതിരെ നിയമനടി സ്വീകരിക്കുമെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍.

വ്യാജ ആരോപണങ്ങളാണ് എല്‍ഡിഎഫ് ആരോപിക്കുന്നതെന്നും 22 വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ മാന്യതയ്ക്ക് നിരക്കാത്ത ഒന്നും ചെയ്തിട്ടില്ലെന്നും ഷാഫി പറഞ്ഞു. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

15 വര്‍ഷമായി നവമാധ്യമങ്ങളില്‍ ഇടപെടുന്ന ആളാണ്. എന്റെ പേജില്‍നിന്ന് എതിര്‍ സ്ഥാനാര്‍ഥിക്കെതിരെ ഞാന്‍ പോസ്റ്റിട്ടു എന്ന് പറയുന്നു.തന്റെ പേജ് ആര്‍ക്ക് വേണമെങ്കിലും പേരിശോധിക്കാമെന്നും ഒരു വാക്ക് എങ്കിലും എതിര്‍ സ്ഥാര്‍ഥിക്കെതിരെ പറഞ്ഞത് ഇവര്‍ കണ്ടെത്തെട്ടേയെന്നും ഷാഫി പറഞ്ഞു. ഇല്ലാക്കഥകള്‍ പറഞ്ഞ് ജയിക്കണമെന്ന് ആഗ്രഹമില്ലെന്നും ഒരുതരത്തിലുള്ള വ്യാജ പ്രചാരണങ്ങളിലും വടകര മണ്ഡലങ്ങളിലെ ജനങ്ങള്‍ വീഴില്ലെന്നും ഷാഫി പറഞ്ഞു.