Connect with us

Kerala

അപവാദ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടിയെടുക്കും, കൂടുതല്‍ വിശദീകരണത്തിനില്ല; സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ പ്രതികരിച്ച് ഡിവൈഎഫ് നേതാവ് റിബേഷ് രാമകൃഷ്ണന്‍

മാധ്യമങ്ങള്‍ തോന്നിയത് പോലെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും മാധ്യമങ്ങള്‍ ചെയ്യേണ്ട പണിയല്ല ഇതെന്നും റിബേഷ്

Published

|

Last Updated

കോഴിക്കോട് |  കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍. മാധ്യമങ്ങള്‍ തോന്നിയത് പോലെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും മാധ്യമങ്ങള്‍ ചെയ്യേണ്ട പണിയല്ല ഇതെന്നും റിബേഷ് പറഞ്ഞു. സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തില്ലേ എന്ന ചോദ്യത്തോട് അന്വേഷിച്ച് കണ്ടെത്താനായിരുന്നു മറുപടി. അപവാദ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണത്തിനില്ലെന്നും റിബേഷ് രാമകൃഷ്ണന്‍ പറഞ്ഞു.

കാഫിര്‍ പരാമര്‍ശമടങ്ങിയ സ്‌ക്രീന്‍ ഷോട്ട് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആദ്യമായി പോസ്റ്റ് ചെയ്തത് ഡിവൈഎഫ് ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷാണെന്ന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം ആരോപിച്ചിരുന്നു. ആറങ്ങോട്ട് എംഎല്‍പി സ്‌കൂള്‍ അധ്യാപകനായ റിബേഷുള്‍പ്പെടെയുള്ളവരെ സംരക്ഷിക്കാനാണ് പോലീസിന്റെ ശ്രമമെന്നും കാസിം ആരോപിച്ചു.

അധ്യാപകനായ റിബേഷ് സര്‍വീസ് ചട്ടം ലംഘിച്ചു എന്ന് ആരോപിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. വര്‍ഗീയ പ്രചരണം നടത്തിയ അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത്

 

Latest