Organisation
തുഷാരഗിരി ഉന്നതിയില്‍ ലീഗല്‍ എയ്ഡ് ക്യാമ്പ് സംഘടിപ്പിച്ചു
താമരശ്ശേരി എക്സൈസ് ഓഫീസര്‍ പ്രസാദ് മുഖ്യാതിഥിയാവുകയും ബോധവത്കരണ ക്ലാസെടുക്കുകയും ചെയ്തു.
കോടഞ്ചേരി | മര്‍കസ് ലോ കോളജിന്റെ ആഭിമുഖ്യത്തില്‍ തുശാരഗിരി പാത്തിപ്പാറ ഉന്നതിയില്‍ ലീഗല്‍ എയ്ഡ് ക്യാമ്പ് സംഘടിപ്പിച്ചു.നിയമപരമായ പ്രശ്‌നങ്ങളില്‍ നിസ്സഹായത അനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്കും പിന്നോക്ക ജനാവിഭാഗങ്ങള്‍ക്കും സേവനങ്ങളെത്തിച്ച് അവര്‍ക്കും നീതി ലഭ്യമാക്കുന്നതിനായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ഇതിന്റെ ഭാഗമായി നിവാസികള്‍ക്ക് മദ്യനിരോധന ബോധവത്കരണവും നല്‍കി.മര്‍കസ് ലോ കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ ജിന്‍ഷിയ അധ്യക്ഷത വഹിച്ചു.കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല അസീസ് ഉദ്ഘാടനം നിര്‍വഹിച്ചു.
താമരശ്ശേരി എക്സൈസ് ഓഫീസര്‍ പ്രസാദ് മുഖ്യാതിഥിയാവുകയും ബോധവത്കരണ ക്ലാസെടുക്കുകയും ചെയ്തു. പാത്തിപ്പാറ ഉന്നതിയിലെ ട്രൈബല്‍ പ്രൊമോട്ടര്‍ സലീഷ്, ആശ വര്‍ക്കര്‍ റീന എന്നിവര്‍ സംസാരിച്ചു.മര്‍കസ് ലോ കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ അഹമ്മദ് റിഫഇ സ്വാഗതവും ലീഗല്‍ എയ്ഡ് ക്യാമ്പ് കോര്‍ഡിനേറ്റര്‍ റഹിയ കെ എസ് നന്ദിയും പറഞ്ഞു.
---- facebook comment plugin here -----