National
സ്വവര്‍ഗ വിവാഹം നിയമപരമാക്കണം: ഹൈക്കോടതികളിലെ ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റി
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റിയത്.
ന്യൂഡല്‍ഹി| സ്വവര്‍ഗ വിവാഹം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റി. കേരള, ഡല്‍ഹി, ഗുജറാത്ത് ഉള്‍പ്പടെ വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള ഹര്‍ജികളാണ് സുപ്രീം കോടതിയിലേക്ക് മാറ്റിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റിയത്.
ഹൈക്കോടതികളില്‍ ഹര്‍ജി നല്‍കിയവരുടെ അഭിഭാഷകര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ കേസിന്റെ നടപടികളില്‍ പങ്കെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇതിനിടെ ഹര്‍ജികളില്‍ ഫെബ്രുവരി പതിനഞ്ചിനകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് എന്ന സംഘടന വെള്ളിയാഴ്ച സുപ്രീം കോടതിക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.