Connect with us

Kerala

പോലീസ് ഫുട്‌ബോള്‍ ടീമിനായി കളിച്ച ഇതിഹാസ താരങ്ങള്‍ വീണ്ടും ഒത്തുചേര്‍ന്നു; ആഘോഷമായി 40-ാം വാര്‍ഷികം

കേരള പോലീസ് ഫുട്‌ബോള്‍ ടീമിനെ ഉയരങ്ങളിലെത്തിച്ച പ്രശസ്ത താരങ്ങളാണ് വീണ്ടും ടീം ജേഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങിയത്.

Published

|

Last Updated

തിരുവനന്തപുരം | ഗൃഹാതുര സ്മരണകളുമായി അവര്‍ ഒത്തുകൂടി. അന്ന് കളിച്ച മൈതാനത്തിറങ്ങി വീണ്ടും പന്തുതട്ടി. ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഇതിഹാസ താരങ്ങളിലൊരാളായ പത്മശ്രീ ഐ എം വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു.

കേരള പോലീസ് ഫുട്‌ബോള്‍ ടീമിനെ ഉയരങ്ങളിലെത്തിച്ച പ്രശസ്ത താരങ്ങളാണ് വീണ്ടും ടീം ജേഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങിയത്. കേരള പോലീസ് ഫുട്‌ബോള്‍ ടീം രൂപവത്കരണത്തിന്റെ നാല്‍പ്പതാം വാര്‍ഷികത്തിന്റെ ഭാഗമായിട്ടായിരുന്നു ഒത്തുചേരല്‍. വിജയന് പുറമെ കെ ടി ചാക്കോ, തോബിയാസ് തുടങ്ങിയ മുന്‍ താരങ്ങളെല്ലാം ഒത്തുചേരലിനെത്തിയിരുന്നു. മുന്‍ സന്തോഷ് ട്രോഫി താരങ്ങളും ഇന്ത്യന്‍ താരങ്ങളും ചേര്‍ന്ന ടീമിനെതിരായ മത്സരത്തില്‍ ഇവരുടെ ടീം വിജയിക്കുകയും ചെയ്തു. ഒന്നിനെതിരെ രണ്ട് ഗോളിന് ജയം നേടിയാണ് ടീം നാല്‍പ്പതാം വാര്‍ഷികം ഗംഭീരമായി ആഘോഷിച്ചത്.

1984ലാണ് പോലീസില്‍ ഫുട്‌ബോള്‍ ടീം രൂപവത്കരിച്ചത്. 90 കളില്‍ ഫെഡറേഷന്‍ കപ്പ് സ്വന്തമാക്കിയതോടെ ടീമിന്റെ പ്രശസ്തി രാജ്യമാകെ ഉയര്‍ന്നു. കൊല്‍ക്കത്തയിലെ വന്‍ ക്ലബ്ബുകളെയെല്ലാം പലവട്ടം പോലീസ് ടീം തോല്‍പ്പിച്ചിട്ടുണ്ട്.

 

Latest