Connect with us

Kerala

നിയമസഭാ കൈയാങ്കളി കേസ്; മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ കേസെടുക്കും

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശ പ്രകാരമാണ് നടപടി

Published

|

Last Updated

തിരുവനന്തപുരം |  നിയമസഭാ കൈയാങ്കളി കേസില്‍ മുന്‍ കോണ്‍ഗ്രസ് എം എല്‍ എ മാര്‍ക്കെതിരെ പ്രത്യേക കേസെടുക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശ പ്രകാരമാണ് നടപടി. തിരുവനന്തപുരം മ്യൂസിയം പോലീസാണ് ഇവര്‍ക്കെതിരെ പ്രത്യേകം കേസെടുക്കുക. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ക്രൈം ബ്രാഞ്ച് ഡിജിപിക്കാണ് ശിപാര്‍ശ നല്‍കിയിരിക്കുന്നത്.

 

എംഎ വാഹിദ് , ശിവദാസന്‍ നായര്‍ എന്നിവരടക്കമുള്ളവരെ പ്രതിയാക്കിയാണ് കേസെടുക്കുക. ഇടത് വനിതാ എംഎല്‍എമാരെ തടഞ്ഞു വച്ച് കൈയേറ്റം ചെയ്തുവെന്നാണ് പരാതി. മുന്‍ വനിതാ എംഎല്‍എമാരാണ് കേസില്‍ പരാതിക്കാര്‍.

പുതിയ കേസെടുക്കുന്ന കാര്യം ഈ മാസം 21 ന് ക്രൈം ബ്രാഞ്ച് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ അറിയിക്കും. കോണ്‍ഗ്രസ് എംഎല്‍എമാരെ പ്രതി ചേര്‍ത്ത് അന്വേഷണ സംഘം ക്രൈം ബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതില്‍ നിയമോപദേശം തേടിയപ്പോഴാണ് പ്രത്യേക കേസെടുക്കാന്‍ നിര്‍ദേശം ലഭിച്ചത്.

 

---- facebook comment plugin here -----

Latest