Connect with us

Kerala

നിയമസഭ ഇന്ന് വീണ്ടും ചേരും; പി ആര്‍ ഏജന്‍സിയും മലപ്പുറം പരാമര്‍ശവും ആയുധമാക്കാന്‍ പ്രതിപക്ഷം

നിയമസഭ ഇന്ന് വീണ്ടും ചേരുമ്പോള്‍ മുഖ്യമന്ത്രിയേയും സര്‍ക്കാറിനേയും കടന്നാക്രമിക്കാന്‍ നിരവധി ആയുധങ്ങളാണ് പ്രതിപക്ഷത്തിന്റെ കൈവശമുള്ളത്

Published

|

Last Updated

തിരുവനന്തപുരം |  നിയമസഭ ഇന്ന് വീണ്ടും ചേരുമ്പോള്‍ മുഖ്യമന്ത്രിയേയും സര്‍ക്കാറിനേയും കടന്നാക്രമിക്കാന്‍ നിരവധി ആയുധങ്ങളാണ് പ്രതിപക്ഷത്തിന്റെ കൈവശമുള്ളത്. മുഖ്യമന്ത്രിയുടെ പിആര്‍ ഏജന്‍സി വിവാദവും മലപ്പുറം പരാമര്‍ശവും മുതല്‍ എഡിജിപി എംആര്‍ അജിത് കുമാറിന് നേരെ കാണിച്ച കരുതല്‍ വരെ നിയമസഭയെ ഇന്ന് കലുഷിതമാക്കും.

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍ക്ക് ആദരമര്‍പ്പിച്ച് വെള്ളിയാഴ്ച്ച പിരിഞ്ഞ നിയമസഭ ഇന്നു വീണ്ടും ചേരുമ്പോള്‍ സര്‍ക്കാറിനെതിരെ ആക്രമണസജ്ജരായി തന്നെയാണ് പ്രതിപക്ഷമെത്തുക. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശവും പിആര്‍ ഏജന്‍സി വിവാദവും തന്നെയാണ് ഇന്ന് സഭയില്‍ ഉയര്‍ന്നു കേള്‍ക്കുക

മുഖ്യമന്ത്രിക്ക് പിആര്‍ ഏജന്‍സി ഉണ്ടോ, ഉണ്ടെങ്കില്‍ പരാമര്‍ശത്തില്‍ പിആര്‍ ഏജന്‍സിക്കെതിരെ കേസെടുക്കുമോ, ഇല്ലെങ്കില്‍ തെറ്റിദ്ധാരണ പടര്‍ത്തിയതിന് ഹിന്ദു പത്രത്തിനെതിരെ കേസ് എടുക്കുമോ എന്നീ ചോദ്യങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തും

നിയമസഭ സമ്മേളിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പ് മാത്രം എംആര്‍ അജിത് കുമാറിനെ മാറ്റിയ നടപടിയും കടുത്ത നടപടി എടുക്കാതെ അജിത് കുമാറിന് സംരക്ഷണം ഒരുക്കിയതും പ്രതിപക്ഷം ഉന്നയിക്കും. തൃശൂര്‍ പൂരം കലക്കല്‍ വിവാദവും സഭയില്‍ ചര്‍ച്ചയാകും

Latest