Malappuram
നിയമ നിർമ്മാണ സഭകൾ ക്രിയാത്മക സംവാദങ്ങൾ നടത്തി മാതൃകയാകണം: കേരള മുസ്‍ലിം ജമാഅത്ത്
ദിനംപ്രതിയെന്നോണം ഉയരുന്ന പനിയുള്‍പ്പെടെയുള്ള അസുഖങ്ങള്‍ക്കും മറ്റ് ജീവിത ശൈലി രോഗത്താൽ പ്രയാസപ്പെടുന്ന വര്‍ക്കുമുള്ള മരുന്നുകള്‍ ജില്ലയിലെ മുഴുവന്‍ ആശുപത്രികളിലും ലഭ്യമാക്കണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു.
മലപ്പുറം | അധമ വാക്കുക്കുകളുപയോഗിച്ച് ജനപ്രതിനിധികൾ പരസ്പരം അപമാനിക്കുന്നതിന് പകരം നിയമ നിർമ്മാണ സഭകൾ പൗരൻമാരുടെ അടിസ്ഥാന പുരോഗതിക്കായി ക്രിയാത്മക സംവാദങ്ങൾ നടത്തി മാതൃകയാകണമെന്ന് കേരള മുസ് ലിം ജമാഅത്ത് ജില്ല കൗണ്‍സില്‍ പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഭരണ വീഴ്ചകളിലെ വിമർശനങ്ങൾ ഭയന്ന് വാക്കുകൾക്ക് പോലും പൂട്ടിടുന്ന നയനിലപാടിൽ നിന്നും ഭരണകൂടം പിന്തിരിയണമെന്നും കൗൺസിൽ അംഗീകരിച്ച പ്രമേയത്തിൽ വ്യക്തമാക്കുന്നു.
ദിനംപ്രതിയെന്നോണം ഉയരുന്ന പനിയുള്‍പ്പെടെയുള്ള അസുഖങ്ങള്‍ക്കും മറ്റ് ജീവിത ശൈലി രോഗത്താൽ പ്രയാസപ്പെടുന്ന വര്‍ക്കുമുള്ള മരുന്നുകള്‍ ജില്ലയിലെ മുഴുവന്‍ ആശുപത്രികളിലും ലഭ്യമാക്കണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു. മലപ്പുറം വ്യാപാര ഭവനില്‍ നടന്ന കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപാധ്യക്ഷന്‍ വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഫിനാൻസ് സെക്രട്ടറി എം.എൻ കുഞ്ഞഹമ്മദ് ഹാജി പതാകയുയർത്തി. സയ്യിദ് ഹബീബ് കോയ തങ്ങളുടെ പ്രാർത്ഥനയോടെയാണ് കൗൺസിലിന് തുടക്കമായത്.
സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി, സയ്യിദ് ശാക്കിര്‍ ബാഖവി കോട്ടക്കൽ, സയ്യിദ് കുഞ്ഞി തങ്ങള്‍ വെട്ടിച്ചിറ , പി.യു എസ്.എ തങ്ങള്‍ കൊണ്ടോട്ടി, സയ്യിദ് അബ്ദുറഹിമാന്‍ പൂക്കുഞ്ഞിക്കോയ തങ്ങള്‍ ചേളാരി, കെ.പി എച്ച് തങ്ങള്‍, സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ എടക്കര, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, സി.കെ.യു മൗലവി മോങ്ങം , പി എസ് കെ ദാരിമി എടയൂര്‍, അലവിക്കുട്ടി ഫൈസി എടക്കര, , നാസര്‍ ഹാജി ഓമച്ചപ്പുഴ സംബന്ധിച്ചു.
ചര്‍ച്ചകള്‍ക്ക് കുഞ്ഞു കുണ്ടിലങ്ങാടി, പി.മുഹമ്മദാലി, ബശീര്‍ അരിമ്പ്ര, മുഹമ്മദലി മാസ്റ്റര്‍, ഹനീഫ മാസ്റ്റര്‍, ശൗക്കത്തലി സഖാഫി, ബശീര്‍ ചെല്ലക്കൊടി നേതൃത്വം വഹിച്ചു. ഊരകം അബ്ദുറഹ്മാൻ സഖാഫി, മുഹമ്മദ് ഹാജി ബശീർ ഹാജി പടിക്കൽ യഥാക്രമം പ്രവർത്തന, സാമൂഹ്യക്ഷേമ, സാമ്പത്തികാവലോകന റിപ്പോർട്ടുകളുമവതരിപ്പിച്ചു. ജില്ല ജനറൽ സെക്രട്ടറി പി എം മുസ്തഫ മാസ്റ്റർ സ്വാഗതവും എ. അലിയാർ കക്കാട് നന്ദിയും പറഞ്ഞു.