Kerala
നെല്ലിയാമ്പതിയില്‍ പുലി ചത്തത് കേബിളില്‍ കുരുങ്ങി
പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്

പാലക്കാട് | നെല്ലിയാമ്പതിയില്‍ പുലി ചത്തത് കേബിള്‍ കെണിയില്‍ പെട്ടതിനെ തുടര്‍ന്നെന്ന് നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ശരീരത്തില്‍ കുരുങ്ങിയ കേബിളുമായി പുലി തോട്ടത്തില്‍ എത്തുകയായിരുന്നു. സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.
എ വി ടി എസ്റ്റേറ്റ് ലില്ലി ഡിവിഷന്‍ തേയിലത്തോട്ടത്തിലായിരുന്നു പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ തോട്ടത്തില്‍ ജോലിക്ക് പോയ തൊഴിലാളികളാണ് രണ്ട് ദിവസം പഴക്കം തോന്നിക്കുന്ന പുലിയുടെ ജഡം കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ ജയേന്ദ്രനും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വനം വകുപ്പ് വെറ്ററിനറി സര്‍ജന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.
---- facebook comment plugin here -----