Connect with us

Kerala

സിപിഎം തോല്‍വിയില്‍ നിന്നും പാഠം പഠിക്കണം; തിരുത്തല്‍ ശക്തിയായി സിപിഐ തുടരും: ബിനോയ് വിശ്വം

ബിജെപിയെ എതിര്‍ക്കാന്‍ മതേതരകക്ഷികളുടെ വിശാലവേദി വേണമെന്ന ആശയം ആദ്യം മുന്നോട്ടുവെച്ചത് സിപിഐ ആണ്

Published

|

Last Updated

തിരുവനന്തപുരം |  രണ്ടാം പിണറായി സര്‍ക്കാര്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തോല്‍വിയില്‍ നിന്ന് സിപിഎം പാഠം പഠിക്കണമെന്നും ജനങ്ങള്‍ സ്‌നേഹത്തോടെ നല്‍കിയ മുന്നറിയിപ്പാണ് തോല്‍വിയെന്നും ബിനോയ് വിശ്വം പറഞ്ഞു.മുന്നണിയില്‍ തിരുത്തല്‍ ശക്തിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു

വിധിയെഴുത്ത് ഉള്‍ക്കൊണ്ട് തിരുത്തി മുന്നോട്ടുപോകും. പരാജയം വിഷമമുണ്ടാക്കുന്നതാണെങ്കിലും എല്ലാത്തിന്റെയും അവസാനമല്ല.സിപിഐയെ സംബന്ധിച്ച് ജനങ്ങള്‍ മാത്രമാണ് യജമാനന്‍മാര്‍. ബിജെപിയെ എതിര്‍ക്കാന്‍ മതേതരകക്ഷികളുടെ വിശാലവേദി വേണമെന്ന ആശയം ആദ്യം മുന്നോട്ടുവെച്ചത് സിപിഐ ആണ്. സംസ്ഥാന സര്‍ക്കാറിന് വേണ്ടവിധം പ്രവര്‍ത്തിക്കാനാകാതെ പോയത് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കിയതുകൊണ്ടാണ്- ബിനോയ് വിശ്വം പറഞ്ഞു

Latest