Connect with us

Editors Pick

പാരീസില്‍ പിന്നോട്ടോടിയ രാജ്യങ്ങള്‍ ഏതെന്ന് പരിശോധിക്കാം

വളരെ പ്രതീക്ഷയോടെ പാരീസിലേക്ക് പറന്ന ഇന്ത്യന്‍ സംഘം ഇത്തവണ നിരാശപ്പെടുത്തി.

Published

|

Last Updated

പാരീസ് ഒളിമ്പിക്സിന് തിരശ്ശീല വീണപ്പോള്‍ അമേരിക്കയാണ് മെഡല്‍ പട്ടികയില്‍ ഒന്നാമതെത്തിയത്. ചൈന തൊട്ടുപിറകില്‍ എത്തി. പല രാജ്യങ്ങളും മെഡല്‍ പട്ടികയില്‍ മുന്നോട്ട് കുതിച്ചപ്പോള്‍ ചില രാജ്യങ്ങള്‍ പിറകോട്ടായി. 2020ലെ ടോക്യോ ഒളിമ്പിക്സിനെ അപേക്ഷിച്ച് ഏറ്റവും പിറകോട്ട് പോയ രാജ്യങ്ങളെ പരിശോധിക്കാം.

  • ഖത്തര്‍ : ടോക്യോ ഒളിമ്പിക്സില്‍ മെഡല്‍ പട്ടികയില്‍ 41ാം റാങ്കായിരുന്നു ഖത്തറിന്. എന്നാല്‍ പാരീസില്‍ ഖത്തര്‍ മങ്ങി. 84ാം സ്ഥാനത്തേക്ക് വീണു.
  • സ്ലൊവാക്യ : ടോക്യോയില്‍ 50ാം സ്ഥാനത്തെത്തിയ യൂറോപ്യന്‍ രാജ്യത്തിന് പാരീസില്‍ 84ാം റാങ്കില്‍ മെഡല്‍വേട്ട അവസാനിപ്പിക്കേണ്ടി വന്നു. സ്വന്തം ഭൂഖണ്ഡത്തില്‍ നടന്ന മത്സരങ്ങളിലും അവര്‍ക്ക് അനുകൂലമാക്കാനായില്ല.
  • കൊസോവോ : മെഡല്‍ പട്ടികയില്‍ ഏറെ പിന്നില്‍പോയ മറ്റൊരു യൂറോപ്യന്‍ രാജ്യം. ടോക്യോയില്‍ 42ാം സ്ഥാനത്തെത്തിയ രാജ്യം ഇത്തവണ 73ാമതായി. ഓരോ വെള്ളിയും വെങ്കലവും മാത്രമാണ് ഇത്തവണത്തെ സമ്പാദ്യം.
  • ടര്‍ക്കിയ : ടര്‍ക്കിയക്കും (പഴയ തുര്‍ക്കി) ഇത്തവണ ശോഭിക്കാനായില്ല. 64ാമതായാണ് പാരീസില്‍ ഫിനിഷ് ചെയ്തത്. ടോക്യോയില്‍ 35ാം റാങ്കുണ്ടായിരുന്നു.
  • പോളണ്ട് : യൂറോപ്യന്‍ രാജ്യം പകുതിയിലേറെ പിന്നില്‍ പോയി. ടോക്യോയില്‍ 17ാമത് എത്തിയ രാജ്യം പാരീസില്‍ 45ാമതാണ്. 25 റാങ്ക് വ്യത്യാസം.
  • സ്വിറ്റ്സര്‍ലണ്ട് : പകുതിയോളം പിന്നില്‍ പോയ മറ്റൊരു രാജ്യം. ടോക്യോയില്‍ 24ാം സ്ഥാനം ലഭിച്ച യൂറോപ്യന്‍ രാജ്യം ഇത്തവണ 48ാമതായി.
  • ഇന്ത്യ : വളരെ പ്രതീക്ഷയോടെ പാരീസിലേക്ക് പറന്ന ഇന്ത്യന്‍ സംഘം ഇത്തവണ നിരാശപ്പെടുത്തി. പാരീസില്‍ ഒരു വെള്ളിയും അഞ്ച് വെങ്കലവും ഉള്‍പ്പെടെ ആറു മെഡലുകളാണ് ഇന്ത്യക്ക് ലഭിച്ചത്. മെഡല്‍ പട്ടികയില്‍ 71ാം സ്ഥാനം. എന്നാല്‍ ടോക്യോ ഒളിമ്പിക്സില്‍ 48ാം റാങ്കായിരുന്നു. ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവും നേടിയായിരുന്നു ഇന്ത്യയുടെ അന്നത്തെ പ്രകടനം. ഇത്തവണ ഇതില്‍നിന്നും 23 റാങ്ക് പിന്നില്‍പോയി.

Latest