career way
പറക്കാം ഖത്വറിലേക്ക്
ഖത്വർ സർവകലാശാല അന്താരാഷ്ട്ര വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ നൽകുന്ന അറബിക് സ്റ്റഡീസ് കോഴ്‌സാണ് അറബിക് ഫോർ നോൺ നാറ്റീവ് സ്പീക്കേർസ്.
ഖത്വറിലെ ഏറ്റവും വലിയ അന്താരാഷ്ട്ര സർവകലാശാലയാണ് ഖത്വർ യൂനിവേഴ്‌സിറ്റി. 85 രാഷ്ട്രങ്ങളിൽ നിന്നായി 8,000 ത്തിലധികം വിദ്യാർഥികൾ ഈ ക്യാമ്പസിൽ പഠനം നടത്തുന്നുണ്ട്. യൂനിവേഴ്‌സിറ്റിയിലെ ഒട്ടുമിക്ക ഡിപാർട്ടുമെന്റുകൾക്കും അന്താരാഷ്ട്ര അക്രഡിറ്റേഷനും അംഗീകാരങ്ങളും ഉള്ളവയാണ്. ഇന്റർനാഷനൽ അസ്സോസിയേഷൻ ഓഫ് യൂനിവേഴ്‌സിറ്റീസിൽ അംഗത്വമുള്ള യൂനിവേഴ്‌സിറ്റി കൂടിയാണ് ഖത്വർ യൂനിവേഴ്‌സിറ്റി. ഓരോ അക്കാദമിക് ഇയറിലും 400 വിദ്യാർഥികൾക്ക് വീതം സ്‌കോളർഷിപ്പുകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട് ഇവിടെ.
ANNS
ഖത്വർ സർവകലാശാല അന്താരാഷ്ട്ര വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ നൽകുന്ന അറബിക് സ്റ്റഡീസ് കോഴ്‌സാണ് അറബിക് ഫോർ നോൺ നാറ്റീവ് സ്പീക്കേർസ്. പ്ലസ് ടു യോഗ്യതയുള്ള പ്രായം 18 വയസ്സിൽ കുറയാത്ത ആർക്കും അപേക്ഷിക്കാവുന്ന കോഴ്‌സാണിത്.ഫീസിനത്തിൽ QR 1,400ഉം അപേക്ഷാ ഫീസനത്തിൽ QR 50ഉം നൽകേണ്ടതുണ്ട്.
മാസ്റ്റേഴ്‌സ് പഠനങ്ങൾക്ക് യൂനിവേഴ്‌സിറ്റി സ്‌കോളർഷിപ്പുകൾ നൽകുന്നില്ല. ഡിഗ്രി പഠനങ്ങൾക്കാണ് സ്‌കോളർഷിപ്പുകൾ ലഭിക്കുക. ANNSന് 2024 ഫെബ്രുവരി 15 വരെയും ഡിഗ്രി കോഴ്‌സുകൾക്ക് 2024 മാർച്ച് 13 വരെയുമാണ് അപേക്ഷാ കാലാവധി. വ്യത്യസ്തമായ സ്‌കോളർഷിപ്പുകൾ സ്ഥാപനം നൽകുന്നുണ്ട്. അപേക്ഷ സമർപ്പിക്കുമ്പോൾ ഈ സ്‌കോളർഷിപ്പുകൾക്ക് കൂടി വിദ്യാർഥികൾ അപേക്ഷ നൽകേണ്ടതുണ്ട്.
ഡിപാർട്ട്മെന്റുകൾ
ആർട്‌സ് ആൻഡ് സയൻസ്,ബിസിനസ്സ് ആൻഡ് ഇക്കണോമിക്‌സ്, എജ്യൂക്കേഷൻ, എൻജിനീയറിംഗ്, ഹെൽത്ത് സയൻസ്, മെഡിസിൻ, ഫാർമസി, ഡന്റൽ മെഡിസിൻ, നഴ്‌സിംഗ്, ശരീഅ ആൻഡ് ഇസ്‌ലാമിക് സ്റ്റഡീസ് തുടങ്ങിയ 11 ഡിപാർട്ട്‌മെന്റുകളിലായി 97 കോഴ്‌സുകൾ ലഭ്യമാണ്. വിശദവിവരങ്ങൾക്ക് www.qu.edu.qa എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.