Editors Pick
ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന രാജ്യങ്ങൾ പരിചയപ്പെടാം
78മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങി രാജ്യം
രാജ്യം എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങുകയാണ്.1947 ഓഗസ്റ്റ് 15നാണ് ബ്രിട്ടീഷുകാരില്‍ നിന്ന് നമ്മുടെ രാജ്യം സ്വതന്ത്രമായത് . 141 കോടി ജനങ്ങള്‍ ഉള്ള നമ്മുടെ രാജ്യം അതിന്റെ മഹത്തായ ദിനത്തിന്റെ ആഘോഷത്തിന് ഒരുങ്ങുമ്പോള്‍ മറ്റു ചില രാജ്യങ്ങള്‍ കൂടി ഈ ദിവസം സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നുണ്ട്. ഈ രാജ്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ദക്ഷിണ കൊറിയ
ഓഗസ്റ്റ് 15നാണ് ദക്ഷിണ കൊറിയയും സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. ഗ്യാങ് ബോക്‌സിയോള്‍ അല്ലെങ്കില്‍ പ്രകാശദിനം പുനസ്ഥാപിക്കല്‍ ദിനം എന്നൊക്കെയാണ് ദക്ഷിണ കൊറിയയടെ സ്വാതന്ത്ര്യ ദിനം അറിയപ്പെടുന്നത്.
ഉത്തര കൊറിയ
1945 ഓഗസ്റ്റ് 15ന് ജാപ്പനീസ് അധിനിവേശം അവസാനിച്ചതിന്റെ സ്മരണയ്ക്കായി ഉത്തരകൊറിയയും ഓഗസ്റ്റ് 15 വിമോചന ദിനമായി ആഘോഷിക്കുന്നു. ഈ ദിവസത്തില്‍ ഉത്തരകൊറിയയില്‍ പ്രസംഗങ്ങള്‍ സാംസ്‌കാരിക പരിപാടികള്‍ മറ്റ് അനുസ്മരണങ്ങള്‍ എന്നിവ സംഘടിപ്പിക്കാറുണ്ട്.
ബഹറിന്‍
1971 ഓഗസ്റ്റ് 15നാണ് ബ്രിട്ടീഷ് സംരക്ഷണത്തില്‍ നിന്ന് ബഹറിന്‍ സ്വാതന്ത്ര്യം പ്രാപിക്കുന്നത്. അതുകൊണ്ടുതന്നെ ബഹറിനും ഓഗസ്റ്റ് 15നാണ് സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നത്.
ലിച്ചന്‍സ്റ്റീന്‍
വളരെ ചെറിയ ഒരു യൂറോപ്യന്‍ രാജ്യമായ ലിച്ചന്‍സ്റ്റീനും ഓഗസ്റ്റ് 15നാണ് അതിന്റെ സ്വാതന്ത്ര്യ ദിനം അല്ലെങ്കില്‍ ദേശീയ ദിനം ആഘോഷിക്കുന്നത്.
റിപ്പബ്ലിക് ഓഫ് കോംഗോ
1960ലെ ഫ്രഞ്ച് കൊളോണിയല്‍ ഭരണത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തി ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന മറ്റൊരു രാജ്യമാണ് റിപ്പബ്ലിക് ഓഫ് കോംഗോ.