Connect with us

Career Education

സയൻസ് പഠിക്കാൻ ഖലീഫയിലേക്ക് പോകാം

അറബ് ലോകത്തെ മൂന്നാമത്തെയും യു എ ഇ യിലെ ഒന്നാമത്തെയും യൂനിവേഴ്‌സിറ്റിയാണ് അബൂദബിയിലെ ഖലീഫ യൂനിവേഴ്‌സിറ്റി

Published

|

Last Updated

റബ് ലോകത്തെ മൂന്നാമത്തെയും യു എ ഇ യിലെ ഒന്നാമത്തെയും മികച്ച യൂനിവേഴ്‌സിറ്റിയാണ് അബൂദബിയിലെ ഖലീഫ യൂനിവേഴ്‌സിറ്റി. ഖലീഫ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി, റിസർച്ച് (KUSTR) എന്നാണ് പൂർണ നാമം.

ആർട്‌സ് ആൻഡ് സയൻസ്, എൻജിനീയറിംഗ്, മെഡിസിൻ എന്നിവയിലായി ബി എസ്‌സി, എം എസ്‌സി, പിഎച്ച് ഡി പ്രോഗ്രാമുകൾ ഇവിടെ ലഭ്യമാണ്. 59 രാജ്യങ്ങളിലെ വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്.

ലോകോത്തര നിലവാരമുള്ള ക്യാമ്പസും അത്യാധുനിക റിസർച്ച് സൗകര്യവും ഈ യൂനിവേഴ്‌സിറ്റിയുടെ പ്രത്യേകതയാണ്. അന്താരാഷ്ട്ര വിദ്യാർഥികൾക്ക് ഈ മാസം 16 മുതൽ ജൂൺ മൂന്ന് വരെ യുനിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. യു എ ഇ / അറബ് വിദ്യാർഥികൾക്ക് മിനിസ്ട്രി ഓഫ് എജ്യൂക്കേഷൻ വെബ്‌സൈറ്റ് വഴി മാർച്ച് 30 വരെയും അപേക്ഷിക്കാം.

എൻജിനീയറിംഗ് പഠനത്തിന് അതിപ്രശസ്തമായ യൂനിവേഴ്‌സിറ്റി കൂടിയാണ് ഖലീഫ യൂനിവേഴ്‌സിറ്റി. ക്യു എസ് റാങ്കിംഗിൽ ലോകതലത്തിൽ 181ാം റാങ്ക് ഈ സ്ഥാപനത്തിനുണ്ട്. അധ്യാപക വിദ്യാർഥി അനുപാതം 8: 1 ആണ് യൂനിവേഴ്‌സിറ്റി പിന്തുടരുന്നത്.

യു ജി പ്രോഗ്രാമുകൾ
മികച്ച തൊഴിൽ നിപുണതയുള്ള വിദ്യാർഥികളെ സൃഷ്ടിക്കുന്ന തരത്തിലാണ് യു ജി കോഴ്‌സുകളുടെ രൂപകൽപ്പന. എൻജിനീയറിംഗ് വിഭാഗത്തിലും സയൻസ് വിഭാഗത്തിലും മാത്രമാണ് യു ജി കോഴ്‌സുകൾ വിഭാവനം ചെയ്യുന്നത്. IB, IGCSE, AC സിലബസ് പഠിച്ച വിദ്യാർഥികൾക്കാണ് യു ജി അഡ്മിഷന് അർഹതയുള്ളതെങ്കിലും സയൻസ് സ്ട്രീമിൽ ഹയർ സെക്കൻഡറിയിൽ സി ജി പി എ 2.5 ലധികം നേടിയവർക്കും, ഐ ഇ എൽ ടി എസ് സ്‌കോർ 6.0 നേടിയവർക്കും അപേക്ഷിക്കാവുന്നതാണ്. കോഴ്‌സുകളുടെ വിശദമായ സിലബസ് സൈറ്റിൽ നൽകിയിട്ടുണ്ട്.

സയൻസ് കേഴ്‌സുകൾ
BSc Applied Mathematics and Statistics, Cell and Molecular Biology, Chemistry, Earth & Planetary Science, Petroleum Geosciences, Physics

എൻജിനീയറിംഗ്
BSc Aerospace Engineering, Biomedical Engineering, Chemical Engineering, Civil Engineering, Computer Engineering (Software Systems), Computer Science (Artificial Intelligence or Cybersecurity), Electrical Engineering, Industrial and Systems Engineering, Mechanical Engineering, Petroleum Engineering

പി ജി പ്രോഗ്രാമുകൾ
19 പി ജി പ്രോഗ്രാമുകളും അഞ്ച് പിഎച്ച് ഡി പ്രോഗ്രാമുകളും ഇവിടെ ലഭ്യമാണ്. മെഡിക്കൽ വിഭാഗത്തിൽ നാല് വർഷത്തെ ഡോക്ടർ ഓഫ് മെഡിസിൻ (എം ഡി) ലഭ്യമാണ്. പി ജി വിഭാഗത്തിൽ ഫുൾടൈം പ്രോഗ്രാമും പാർടൈം പ്രോഗ്രാമും വഴി കോഴ്‌സുകൾ പൂർത്തിയാക്കാം. ഡിഗ്രി പഠനത്തിൽ 4.0 യിൽ 3.0 സി ജി പി എയും ഐ ഇ എൽ ടി എസ് 6.5 സ്‌കോറും, ജി ആർ ഇ സ്‌കോർ 150 ഉം അപേക്ഷിക്കാനുള്ള യോഗ്യതയും ഉണ്ടായിരിക്കണം.

പി ജി കോഴ്‌സുകൾ
Master of Science in Chemical Engineering, Computer Science, Electrical and Computer Engineering, Civil and Infrastructural Engineering Programme, Engineering Systems and Management, Cyber Security, Materials Science and Engineering, Petroleum Engineering, Mechanical Engineering, Sustainable Critical Infrastructure, Nuclear Engineering, Water and Environmental Engineering, Health, Safety and Environmental Engineering, Biomedical Engineering, Aerospace Engineering.

സയൻസ് കോഴ്‌സുകൾ
Master of Arts in International and Civil Security, Applied Chemistry, Petroleum Geosciences, Medical Physics

സ്‌കോളർഷിപ്പുകൾ
1. എം ഇ ഡി സ്‌കോളർഷിപ്പ്
മെഡിക്കൽ വിഭാഗം എം ഡി വിദ്യാർഥികൾക്ക് സൗജന്യമായി പഠനം, താമസം, സ്റ്റഡീ മെറ്റീരിയലുകൾ എന്നിവ ലഭിക്കുന്നു.
2. എം ആർ ടി എസ് സ്‌കോളർഷിപ്പ്
പി ജി വിദ്യാർഥികൾക്ക് സൗജന്യ പഠനം, മെഡിക്കൽ ഇൻഷ്വറൻസ്, യാത്രാ ടിക്കറ്റ്, മാസാന്ത സ്റ്റൈപന്റ് 4,000 യു എ ഇ ദിർഹം ലഭിക്കും
3. സി എം ഡി ആർ ടി എസ്
ഇന്റഗ്രേറ്റഡ് പി എച്ച് ഡി ചെയ്യുന്നവർക്ക് ട്യൂഷൻ ഫീ, യാത്ര ടിക്കറ്റ്, മെഡിക്കൽ ഇൻഷ്വറൻസ്, ഹോസ്റ്റൽ ഫീ എന്നിവ ലഭിക്കുന്നു. മാസാന്ത സ്റ്റൈപന്റ് 12,000 ദിർഹം വരെ ലഭിക്കും.
4. ഡി ആർ ടി എസ്
പി എച്ച് ഡി വിദ്യാർഥികൾക്ക് ട്യൂഷൻ ഫീ, യാത്രാ ടിക്കറ്റ്, മെഡിക്കൽ ഇൻഷ്വറൻസ്, ഹോസ്റ്റൽ ഫീ എന്നിവ ലഭിക്കുന്നു. മാസാന്ത സ്റ്റൈപന്റ് 12,000 ദിർഹം ലഭിക്കും.
5. യു ജി വിഭാഗം വിദ്യാർഥികൾക്ക്
പ്രസിഡന്റ് സ്‌കോളർഷിപ്പും, യൂനിവേഴ്‌സിറ്റി സ്‌കോളർഷിപ്പും ലഭ്യമാണ്. സി ജി പി എ മാനദണ്ഡമാക്കി നൂറ് ശതമാനം മുതൽ പത്ത് ശതമാനം വരെ ഫീസിളവ് ഇതുവഴി ലഭിക്കുന്നതാണ്. വിശദ വിവരങ്ങൾക്കും, പ്രോസ്പക്റ്റസിനും, അപേക്ഷാ സമർപ്പണത്തിനും www.admissions.ku.ac.ae. സന്ദർശിക്കുക.

കരിയർ കൗൺസിലർ, വെഫി ഫോൺ: 9633872234

---- facebook comment plugin here -----

Latest