Connect with us

Editors Pick

രണ്ടായിരം രൂപ നോട്ടിന്‍റെ വിശേഷങ്ങള്‍ ഇതാ...

2023 മെയ് 19 ന് തന്നെ ആർ‌ബി‌ഐ 2000 രൂപ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കുന്നതായി പ്രഖ്യാപിച്ചിരുന്നുവെന്ന് അധികപേരും പിന്നീടാണ് അറിഞ്ഞത് . അതിനാല്‍ തന്നെ 500 , 1000 നോട്ടുകള്‍ നിരോധിച്ച കാലത്തേതുപോലുള്ള‌ സാമൂഹ്യപ്രതികരണങ്ങള്‍ ഇക്കാര്യത്തിലുണ്ടായില്ല.

Published

|

Last Updated

ഞ്ഞൂറ്, ആയിരം രൂപ നോട്ടുകളുടെ നിരോധനത്തിന് ശേഷം നമ്മോടൊപ്പം‌ കൂടി പതുക്കെ അണിയറയിലേക്ക് പോയ 2000 രൂപ നോട്ടിനെക്കുറിച്ച് അറിയാന്‍ നിങ്ങള്‍ക്ക് താല്‍പര്യമില്ലേ?  രണ്ടായിരത്തെ കാണാന്‍ ആകാംക്ഷയോടെ കാത്തിരുന്ന നിങ്ങള്‍ക്ക്  അതിന്‍റെ പിന്‍വലിക്കല്‍ അറിയിപ്പ് വന്നതുതൊട്ട് ഇന്നുവരെ അതില്‍ എത്രയെണ്ണം തിരിച്ചെത്തിയെന്ന് അറിയണമെന്ന് ആഗ്രഹമുണ്ടാകുമല്ലോ?

എന്നാല്‍ ഇത് കേട്ടോളൂ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ  നോട്ടുകൾ പിൻവലിക്കൽ പ്രഖ്യാപിച്ച ദിവസം വ്യാപാരം അവസാനിക്കുമ്പോൾ 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകൾ ഉണ്ടായിരുന്നുവെന്നാണ് ആര്‍.ബി.ഐ ഈയിടെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
പ്രചാരത്തിൽ നിന്ന് പിൻവലിച്ച 2000 രൂപ നോട്ടുകളിൽ 98.15 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയതായി ആർ‌ബി‌ഐ അറിയിക്കുമ്പോഴും‌ 1.85% ബാങ്കുകള്‍ക്ക് പുറത്തുണ്ടെന്നത് കൗതുകകരമാണ്.അതായത് ഇപ്പോഴും ആളുകളുടെ പക്കൽ 6,577 കോടി രൂപയുടെ നോട്ടുകൾ ഉണ്ടെന്നര്‍ത്ഥം.

2023 മെയ് 19 ന് തന്നെ ആർ‌ബി‌ഐ 2000 രൂപ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കുന്നതായി പ്രഖ്യാപിച്ചിരുന്നുവെന്ന് അധികപേരും പിന്നീടാണ് അറിഞ്ഞത് . അതിനാല്‍ തന്നെ 500 , 1000 നോട്ടുകള്‍ നിരോധിച്ച കാലത്തേതുപോലുള്ള‌ സാമൂഹ്യപ്രതികരണങ്ങള്‍ ഇക്കാര്യത്തിലുണ്ടായില്ല.
2025 ജനുവരി 31 ന് ഇത് 6,577 കോടി രൂപയായി കുറഞ്ഞു. ഈ രീതിയിൽ, ഇതുവരെ ആകെ 98.15 ശതമാനം തിരിച്ചെത്തി.

2023 ഒക്ടോബർ 7 വരെ എല്ലാ ബാങ്ക് ശാഖകളിലും 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റി നൽകാനോ ഉള്ള സൗകര്യം റിസർവ് ബാങ്ക് ലഭ്യമാക്കിയിരുന്നു. സ്വാഭാവികമായ ഇടപാടുകളിലൂടെ ബാങ്കുകളിലേക്ക് പോയ രണ്ടായിരം നോട്ടുകള്‍ തിരിച്ചിറങ്ങിയില്ല.അങ്ങനെ 98.15 ശതമാനവും ഒച്ചപ്പാടുകളില്ലാതെ തിരിച്ചുകയറി. രണ്ടായിരത്തിന്‍റെ പിന്‍മാറ്റം അവിടെ അവസാനിച്ചിട്ടില്ലെന്ന് എത്ര പേര്‍ക്കറിയാം.

റിസർവ് ബാങ്കിന്റെ 19 ഇഷ്യൂ ഓഫീസുകളിൽ ഈ സൗകര്യം ഇപ്പോഴും ലഭ്യമാണ്. ആർ‌ബി‌ഐയുടെ ഇഷ്യൂ ഓഫീസുകൾ ഇപ്പോഴും‌ 2000 രൂപ നോട്ടുകൾ സ്വീകരിക്കുന്നുണ്ട്. ഇതിനുപുറമെ, രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസ് വഴിയും ആളുകൾക്ക് 2000 രൂപ നോട്ടുകൾ ആർ‌ബി‌ഐയുടെ ഏത് ഇഷ്യൂ ഓഫീസിലേക്കും അയച്ച് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാം.പ്രചാരത്തിൽ നിന്ന് പിൻവലിച്ചെങ്കിലും 2000 രൂപ നോട്ടുകൾ നിയമാനുസൃതമായി തുടരുന്നു എന്ന് നമുക്ക് പറയാം.

Latest