Connect with us

Health

വ്യായാമത്തിനുശേഷം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം...

വാരിവലിച്ച് കഴിക്കാനാണെങ്കിൽ വ്യായാമം ചെയ്യുന്നത് വെറുതെയാണെന്ന കാര്യം നമുക്കറിയാം

Published

|

Last Updated

രീരഭാരം കുറയ്ക്കാനും ഫിറ്റായിരിക്കാനും ആയി വ്യായാമം ചെയ്യുന്നവരാണ് നമ്മളിൽ ഏറെ പേരും. എന്നാൽ ഒന്ന് രണ്ട് മണിക്കൂർ നേരത്തെ വ്യായാമത്തിനുശേഷം ഭൂരിഭാഗം പേരും ചെയ്യുന്ന ഒരു വലിയ തെറ്റുണ്ട്. നാം ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങൾ വാരിവലിച്ച് കഴിക്കുക എന്നത്. ഇത് വളരെ അപകടകരമായ ഒരു പ്രവണത ആണ്.

വാരിവലിച്ച് കഴിക്കാനാണെങ്കിൽ വ്യായാമം ചെയ്യുന്നത് വെറുതെയാണെന്ന കാര്യം നമുക്കറിയാം. അതിനുശേഷം എല്ലാ ഭക്ഷണങ്ങളും കഴിക്കുന്നത് അപകടകരമല്ലെങ്കിലും വ്യായാമത്തിന് ശേഷം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളെ കുറിച്ചാണ് നമ്മൾ പറയുന്നത്.

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ

  • നിങ്ങളുടെ വ്യായാമത്തിന്റെ ഇരട്ടി പ്രശ്നങ്ങളുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കളാണ് വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ.ഇതിൽ ധാരാളമായി കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഈ കൊഴുപ്പ് നിങ്ങളുടെ ശരീരത്തിന് ദോഷം ചെയ്യും. മാത്രമല്ല ഇത് നിങ്ങളുടെ ദഹനത്തെ ബാധിക്കുകയും ദഹനത്തെ മന്ദഗതിയിൽ ആക്കുകയും ചെയ്യുന്നു.

പ്രമേഹം കൂട്ടുന്ന ധാന്യങ്ങൾ

  • പഞ്ചസാര അടങ്ങിയ ധാന്യങ്ങൾ കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസിനെ വർധിപ്പിക്കുകയും ഇത് നിങ്ങളുടെ വ്യായാമത്തിന് ഒരു ഫലവും ഇല്ലാതാക്കി മാറ്റുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ഗ്ലൂക്കോസ് അമിതമായി ഉയർത്തുമ്പോൾ പലതരം അസുഖങ്ങളും നിങ്ങൾക്ക് വന്നേക്കാം.

ഉയർന്ന കൊഴുപ്പുള്ള ഭക്ഷണങ്ങൾ

  • നേരത്തെ പറഞ്ഞ പോലെ ഉയർന്ന കൊഴുപ്പുള്ള ഭക്ഷണങ്ങൾ നിങ്ങളുടെ ദഹനത്തെ മന്ദഗതിയിൽ ആക്കുന്നു. മാത്രമല്ല അമിത അളവിൽ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിലേക്ക് പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിന് തടയുകയും ചെയ്യുന്നു.

നാരുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ

  • ധാരാളം ഫൈബറുകൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളും വ്യായാമത്തിനുശേഷം കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഇത് വ്യായാമ സമയത്ത് വയർ വീർക്കാനും മറ്റ് പ്രശ്നങ്ങൾക്കും കാരണമാകുന്നു. അത്തരത്തിൽ ഫൈബർ ഉള്ള ഭക്ഷണങ്ങൾ കഴിക്കണമെങ്കിൽ പഴങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നും നാരുകൾ ധാരാളമുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.

അപ്പോൾ ഇനി വൈകിട്ട് വരെ വെള്ളം കോരിയിട്ട് കലമുടക്കുന്ന പരിപാടി അങ്ങ് നിർത്തിയേക്കു. വ്യായാമത്തിനുശേഷം ഈ ഭക്ഷണങ്ങൾ കഴിക്കരുത് എന്ന് മനസ്സിലാക്കി ആവശ്യമായ മാറ്റങ്ങൾ നിങ്ങളുടെ ജീവിതചര്യയിൽ വരുത്തുന്നതാണ് നല്ലത്.