Connect with us

Editors Pick

ഇന്ത്യയിലെ മികച്ച മെഡിക്കല്‍ കോളജുകളുടെ  പട്ടികയില്‍ ആദ്യ പത്തില്‍ ഇടംപിടിച്ചവ ഏതെന്ന് നോക്കാം

ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസാണ് ഒന്നാം സ്ഥാനത്ത്.

Published

|

Last Updated

മികവിന്റെയും പ്രവര്‍ത്തനത്തിന്റെയും അടിസ്ഥാനത്തില്‍ ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം.നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഷണല്‍ ഫ്രെയിം വര്‍ക്ക് (എന്‍ഐആര്‍എഫ്) പുറത്തുവിട്ട രാജ്യത്തെ മികച്ച മെഡിക്കല്‍ കോളജുകളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടംപിടിച്ചിരിക്കുന്നവര്‍ ആരെല്ലാമെന്ന് നോക്കാം.

ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസാണ് ഒന്നാം സ്ഥാനത്ത്. 94.46 സ്‌കോറോടെയാണ് ഡല്‍ഹി എയിംസ് ഒന്നാം സ്ഥാനം നേടിയത്. 80.83 സ്‌കോറോടെ ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (പിജിഐഎംഇആര്‍) രണ്ടാം സ്ഥാനം നേടി. തമിഴ്നാട്ടിലെ വെല്ലൂര്‍ ആസ്ഥാനമായുള്ള ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജാണ് 75.11 സ്‌കോറുമായി മൂന്നാം സ്ഥാനത്ത്.

ബംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് 71.92 സ്‌കോറുമായി നാലാം സ്ഥാനത്താണ്. പുതുച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍) 70.74 സ്‌കോറോടെ അഞ്ചാം സ്ഥാനം നേടി. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് 70.07 സ്‌കോറോടെ ആറാം സ്ഥാനത്താണ്. ബനാറസ് ഹിന്ദു സര്‍വ്വകലാശാല മെഡിക്കല്‍ കോളജാണ് 69.54 മാര്‍ക്ക് നേടി ഏഴാമതെത്തിയ മികച്ച സ്ഥാപനം.

തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന അമൃത വിശ്വവിദ്യാപീഠം എട്ടാം സ്ഥാനം നേടി.
67.42 സ്‌കോറോടെ മണിപ്പാലിലെ കസ്തൂര്‍ബ മെഡിക്കല്‍ കോളജ് ഒമ്പതാം റാങ്ക് കരസ്ഥമാക്കി.
ചെന്നൈയിലെ മദ്രാസ് മെഡിക്കല്‍ കോളജും ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയും 64.12 സ്‌കോറോടെ പത്താം സ്ഥാനത്താണ്.

Latest