Editors Pick
ഭൂമിക്കടിയിൽ ജീവിക്കുന്ന അഞ്ചു മൃഗങ്ങൾ ഏതൊക്കെയെന്ന് നോക്കാം...
ഓരോ ജീവികളുടെയും ആവാസരീതി വ്യത്യസ്തമാണല്ലോ. അതുകൊണ്ടുതന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇങ്ങനെ ജീവിക്കുന്ന ജീവികളും ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കാം.
ഭൂമിക്കടിയിൽ ജീവിക്കുന്ന മൃഗങ്ങളെ ഫോസോറിയൽ എന്ന് വിളിക്കുന്നു. പലപ്പോഴും ഭൂമിക്കടിയിൽ തുരങ്കങ്ങളോ മാളങ്ങളോ ഉണ്ടാക്കിയാണ് ഇത്തരം മൃഗങ്ങൾ കഴിയുന്നത്. ഭൂമിക്കടിയിൽ ജീവിക്കുന്ന അഞ്ച് പ്രധാന മൃഗങ്ങളെ കുറിച്ചാണ് നമ്മൾ ഇന്ന് പറയാൻ പോകുന്നത്.
പ്രേരി നായകൾ
വടക്കേ അമേരിക്കയിലെ പുൽമേടുകളിൽ വസിക്കുന്ന പ്രത്യേക തരം ജീവികളാണ് പ്രേരി നായ്ക്കൾ . കൂടിക്കിടക്കുന്ന മൺകൂനകളിൽ നിന്നും മാത്രമേ നിങ്ങൾക്ക് അവരുടെ വീടുകൾ കണ്ടുപിടിക്കാൻ സാധിക്കുകയുള്ളൂ. വളരെ സങ്കീർണ്ണമായ രീതിയിലാണ് ഇവർ ഭൂഗർഭ വീടുകൾ നിർമ്മിക്കുന്നത്.
ചിപ്മംഗ്
ചിപ്മങ്കുകൾ ഏഷ്യയിലും വടക്കേ അമേരിക്കയിലുമാണ് താമസിക്കുന്നത്. 17 വ്യത്യസ്ത ഇനങ്ങളിൽ ഇവ കാണപ്പെടുന്നുണ്ട്. മിക്കവയും 11 അടി നീളമുള്ള വിശാലമായ മാളങ്ങൾക്ക് കുഴിച്ച് അവയ്ക്കുള്ളിൽ ആണ് വസിക്കുന്നത്. ഇവരുടെ മാളങ്ങളിലേക്ക് ഭക്ഷണം കൊണ്ടുപോവാനായി കവിളിൽ സഞ്ചിയും സജ്ജീകരിച്ചിട്ടുണ്ട്. ഭക്ഷണങ്ങൾ സംഭരിച്ചു വെക്കുന്ന ശീലവും ഇവർക്കുണ്ട്.
ഗ്രൗണ്ട് ഹോഗ്
വുഡ് ചക്സ് അല്ലെങ്കിൽ നോർത്ത് അമേരിക്കൻ ഗ്രൗണ്ട് അണ്ണാൻ എന്ന് വിളിക്കുന്ന ഈ ജീവികൾ മധ്യ യുഎസിലും അലാസ്ക്കയിലും കാനഡയിലും ഒക്കെയാണ് കൂടുതലായും കാണപ്പെടുന്നത്. വനാതിർത്തികളിൽ താമസിക്കുന്ന ഈ മൃഗങ്ങളും മണ്ണിനടിയിൽ തുരങ്കങ്ങൾ ഉണ്ടാക്കിയാണ് ജീവിക്കുന്നത്.
കുള്ളൻ മങ്കൂസ്
തുരങ്കങ്ങൾ ഉണ്ടാക്കി മണ്ണിനടിയിൽ ജീവിക്കുന്ന ജീവികളിൽ പ്രധാനിയാണ് കുള്ളൻ മങ്കൂസുകൾ. കിഴക്കൻ ആഫ്രിക്കയിൽ കാണപ്പെടുന്ന ഏറ്റവും ചെറിയ ഇനം മങ്കൂസുകൾ ആണ് ഇവ. പ്രധാനമായും അവയുടെ ഭക്ഷണ സ്രോതസായ ടെർമിറ്റ് കുന്നുകൾക്ക് സമീപം മാളങ്ങൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്.
ഫെന്നക്ക് കുറുക്കന്മാർ
ഫെന്നക്ക് കുറുക്കന്മാരും മണ്ണിനടിയിൽ മാളങ്ങൾ ഉണ്ടാക്കിയാണ് കഴിയുന്നത്. ആഗോളതലത്തിൽ തന്നെ ഏറ്റവും ചെറിയ കുറുക്കന്മാരാണ് ഇവർ. സഹാറാ മരുഭൂമിയിൽ ഭൂഗർഭ മാളങ്ങളിലാണ് ഇവർ വസിക്കുന്നത് .മൂന്ന് അടി വരെ ആഴത്തിലുള്ള മാളങ്ങൾ കുഴിക്കുന്നതിനു ഇവരുടെ കാലുകൾക്ക് സാധിക്കും.
ഇവയെ കൂടാതെ മറ്റും പല മൃഗങ്ങളും ഭൂമിക്ക് അടിയിൽ തുരങ്കങ്ങൾ ഉണ്ടാക്കി താമസിക്കുന്നുണ്ട്. ഓരോ ജീവികളുടെയും ആവാസരീതി വ്യത്യസ്തമാണല്ലോ. അതുകൊണ്ടുതന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇങ്ങനെ ജീവിക്കുന്ന ജീവികളും ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കാം.