Connect with us

Editors Pick

ചുഴലിക്കാറ്റിനെ കുറിച്ചുള്ള ചില അവിശ്വസനീയമായ വസ്തുതകൾ നോക്കാം...

പ്രവചിക്കാൻ കഴിയുമെന്ന കാര്യം മാധ്യമങ്ങളിലൂടെ നമുക്ക് സുപരിചിതമാണെങ്കിലും ചില കാര്യങ്ങളെല്ലാം അവിശ്വസനീയമാണ്.

Published

|

Last Updated

ചുഴലിക്കാറ്റുകളെ നമ്മൾ വിവിധ പേരിട്ടു വിളിക്കാറുണ്ട്. കത്രീന എന്നും മറിയ എന്നും മിഷോങ് എന്നും ആളുകൾക്ക് നൽകുന്ന പോലെ നമ്മൾ പേരിട്ടു വിളിക്കുന്നവരാണ് ഇവർ. എന്താണ് ചുഴലിക്കാറ്റുകൾ എന്നറിയാമോ?. മണിക്കൂറിൽ 70 മൈലിന് മുകളിൽ വേഗതയിൽ ഭ്രമണം ചെയ്യുന്ന കാറ്റിനൊപ്പം വരുന്ന വലിയ കൊടുങ്കാറ്റാണ് ചുഴലിക്കാറ്റുകൾ.

ഭ്രമണം ചെയ്യുന്ന കാറ്റ് ഉഷ്ണമേഖലാ പ്രദേശങ്ങളിലെ താപനില കൂടിയ സമുദ്രഭാഗങ്ങൾക്ക് കുറുകെ ചുറ്റിക്കറങ്ങുകയും അതിഭയങ്കരമായ ശക്തിയോടെ തീരത്തേക്ക് വീശുകയും ചെയ്യുന്നു. കരയിൽ എത്തുന്ന കാറ്റ് പൊട്ടിത്തെറിക്ക് സമാനമായ അനുഭവമാണ് അവശേഷിപ്പിക്കുന്നത്. എന്നാൽ ചുഴലിക്കാറ്റുകളെ കുറിച്ച് നിങ്ങൾക്കറിയാത്ത ചില വസ്തുതകളാണ് ഇനി പറയാൻ പോകുന്നത്.

ചുഴലിക്കാറ്റുകൾ വൻതോതിൽ ഊർജ്ജം പുറപ്പെടുവിപ്പിക്കുന്നു

  • വൻതോതിൽ ഊർജ്ജം പുറപ്പെടുവിക്കുന്നവയാണ് ചുഴലിക്കാറ്റുകൾ. ഇത് താപത്തിന്റെ രൂപത്തിൽ ജലത്തെ നീരാവിയാക്കുകയും പിന്നീട് കനത്ത മഴയായി ഭൂമിയിലേക്ക് പെയ്യുകയും ചെയ്യുന്നു.

ഒരു ചുഴലിക്കാറ്റിന് മറ്റൊരു ചുഴലിക്കാറ്റിനെ സൃഷ്ടിക്കാൻ കഴിയും

  • ചുഴലിക്കാറ്റിന് വേറൊരു ചുഴലിക്കാറ്റിന് ജന്മം നൽകാൻ കഴിയും എന്നതാണ് സത്യം. ഇവ ബാഹ്യ ചുഴലിക്കാറ്റുകളായി രൂപം കൊള്ളുന്നു.

വളരെക്കാലം നീണ്ടുനിൽക്കും

  • ഭൂരിഭാഗം ചുഴലിക്കാറ്റുകളും വേഗത്തിൽ ചിതറി പോകുമെങ്കിലും ചില ചുഴലിക്കാറ്റുകൾ ഒരുപാട് കാലം നിലനിൽക്കും.

കരയിൽ പതിച്ചതിനുശേഷം ശക്തി നഷ്ടപ്പെടുന്നു

  • ഒരു ചുഴലിക്കാറ്റ് കരയിലേക്ക് നീങ്ങുമ്പോൾ അതിന്റെ പ്രാഥമിക ഊർജ്ജസ്രോതസ്സ് നഷ്ടപ്പെടുകയും കരയിൽ എത്തുമ്പോൾ ദുർബലമാവുകയും ചെയ്യുന്നു.

ചുഴലിക്കാറ്റുകളെ പ്രവചിക്കാൻ കഴിയും

  • ആധുനിക സാങ്കേതിക ഉപകരണങ്ങൾ, കാലാവസ്ഥ റഡാറുകൾ എന്നിവ ഉപയോഗിച്ച് ചുഴലിക്കാറ്റിനെ നേരത്തെ പ്രവചിക്കാൻ കഴിയും. അതിന്റെ രൂപീകരണ സമയത്ത് തന്നെ ഇക്കാര്യം സാധ്യമാണ്  എന്നതാണ് സത്യം.

ചുഴലിക്കാറ്റുകളെ വിവിധ പേരിട്ടു വിളിക്കുന്ന നമ്മൾക്ക് എന്തൊക്കെയാണ് ചുഴലിക്കാറ്റിന്റെ പ്രത്യേകത എന്ന് അറിയുന്നതും പ്രധാനമാണ്.പ്രവചിക്കാൻ കഴിയുമെന്ന കാര്യം മാധ്യമങ്ങളിലൂടെ നമുക്ക് സുപരിചിതമാണെങ്കിലും ചില കാര്യങ്ങളെല്ലാം അവിശ്വസനീയമാണ്.

 

Latest