Health
ചിയ സീഡ് കഴിക്കാൻ പാടില്ലാത്ത സമയങ്ങൾ ഏതൊക്കെയെന്ന് നോക്കാം...
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒറ്റമൂലിയായി നിരവധി സാധനങ്ങൾ കാണാറുണ്ട്. എന്നാൽ ഇതെല്ലാം നമ്മുടെ ശരീരത്തിന് ചേർന്നതാണോ ഏതൊക്കെ സമയത്താണ് അവ കഴിക്കേണ്ടതെന്നൊക്കെ ആലോചിച്ചതിനു ശേഷം മാത്രം തിരഞ്ഞെടുക്കണം.
സോഷ്യൽ മീഡിയയുടെ വരവോടു കൂടി മലയാളിയുടെ ജീവിതത്തിൽ പ്രധാന ഭാഗമായി മാറിയ ഒരു ഘടകമാണ് ചിയ സീഡ്. ചിയ സീഡ് മാത്രമല്ല മിക്സഡ് ഫ്രൂട്ട്സ് നട്സും, പംകിൻ സീഡ് ഉൾപ്പെടെ നിരവധി സീഡുകളും ഇപ്പോൾ ഓൺലൈൻ മാർക്കറ്റുകളിൽ പോലും ലഭ്യമാണ്. ചിയ സീഡ് ആരോഗ്യത്തിന് വളരെയധികം ഗുണകരമായ ഒരു സാധനം ആണെന്ന് നിങ്ങൾക്കറിയാം. എന്നാൽ എല്ലാ സമയത്തും ചിയാ സീഡ് കഴിക്കാൻ പാടില്ല എന്നാണ് വിദഗ്ധർ പറയുന്നത്. ഏതൊക്കെയാണ് ആ സമയങ്ങൾ എന്ന് നോക്കാം.
- ഉറങ്ങുന്നതിന് തൊട്ടുമുൻപ് – ഉറങ്ങുന്നതിന് തൊട്ടുമുൻപ് ചിയാ സീഡ് കഴിക്കുന്നത് ദഹനസംബന്ധമായ നിരവധി പ്രശ്നങ്ങളുണ്ടാക്കും. ഇത് വയറ്റിൽ അസ്വസ്ഥതയ്ക്കും കാരണമാകും. മാത്രമല്ല ചിയാ സീഡിൽ ഉയർന്ന നാരുകൾ ഉള്ളതിനാൽ നിങ്ങളുടെ ഉറക്കത്തെയും ഇത് തടസ്സപ്പെടുത്തിയേക്കും.
- ആവശ്യത്തിന് വെള്ളം ചേർക്കാതെ – ചിയ സീഡുകൾ കുതിർക്കാതെ കഴിക്കുകയോ ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുകയോ ചെയ്യുന്നത് ശരീര വണ്ണം, ഗ്യാസ്,മലബന്ധം എന്നിവയ്ക്ക് കാരണമാകും. കാരണം ചിയാസീഡ് ധാരാളം ദ്രാവകം ആകിരണം ചെയ്യുന്നതാണ്. ഇത് ആമാശയത്തിൽ കിടന്നു വികസിക്കാൻ സാധ്യതയുണ്ട്.
- പ്രധാന ആഹാരങ്ങൾക്ക് തൊട്ടുമുമ്പ് –പ്രധാന ആഹാരങ്ങൾക്ക് തൊട്ടു മുൻപ് ചിയ സീഡ് കഴിക്കുന്നത് ഈ ഭക്ഷണത്തിനുശേഷം നിങ്ങളുടെ വയറ്റിൽ ചിലപ്പോൾ അസ്വസ്ഥത ഉണ്ടാക്കിയേക്കാം എന്ന് പറയുന്നു.
- ഉച്ച കഴിഞ്ഞുള്ള സമയത്ത് – ചിലരിൽ ചിയ സീഡ് പെട്ടെന്ന് വയറിളക്കാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഉച്ച കഴിഞ്ഞുള്ള സമയത്ത് ചീയ സീഡ് കഴിക്കുന്നത് നിങ്ങളുടെ ദൈനംദിന പ്രവർത്തികളെ തടസ്സപ്പെടുത്തിയേക്കാം.
- ദഹന പ്രശ്നങ്ങൾ ഉള്ളപ്പോൾ – നിങ്ങൾക്ക് ഐബിഎസ് അല്ലെങ്കിൽ വിട്ടുമാറാത്ത വയറിളക്കം പോലുള്ള അവസ്ഥകൾ ഉണ്ടെങ്കിൽ ചീയ വിത്തുകൾ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
- അലർജി ഉള്ളവർക്ക് – ചിലർക്ക് ചിലയിനം വിത്തുകളോടും അലർജി ഉണ്ടായേക്കാം. ചിലരിൽ ചില വിത്തുകൾ കഴിക്കുന്നത് തിമർത്ത് അല്ലെങ്കിൽ ശ്വസന ബുദ്ധിമുട്ടുകൾ പോലുള്ള അലർജി പ്രതിപ്രവർത്തനങ്ങൾക്ക് കാരണമായിരിക്കും.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒറ്റമൂലിയായി നിരവധി സാധനങ്ങൾ കറങ്ങി നടക്കുന്നുണ്ട്. എന്നാൽ ഇതെല്ലാം നമ്മുടെ ശരീരത്തിന് ചേർന്നതാണോ അതൊക്കെ ഏത് സമയത്താണ് കഴിക്കേണ്ടത് എന്നൊക്കെ ആലോചിച്ചതിനു ശേഷം മാത്രം തിരഞ്ഞെടുത്താൽ മതി.