Connect with us

Health

ഒട്ടിയ വയറിനായി ചില ജീവിതശൈലി മാറ്റങ്ങൾ പരീക്ഷിക്കാം...

വയറിലെ കൊഴുപ്പിന് കാരണമാകുന്ന ഒരു പ്രധാന ഘടകമാണ് പഞ്ചസാര.ഭക്ഷണത്തിൽ നിന്ന് പഞ്ചസാര ഒഴിവാക്കുന്നത് വയർ കുറയുന്നതിൽ നിർണായക പങ്കു വഹിക്കും.

Published

|

Last Updated

സ്ത്രീകളും പുരുഷന്മാരുമൊക്കെ ഒരേപോലെ ആഗ്രഹിക്കുന്ന കാര്യമാണ് ഒട്ടിയ അല്ലെങ്കിൽ ഒതുങ്ങിയ വയർ. വാരിവലിച്ചുള്ള ഭക്ഷണരീതിയും വ്യായാമം ഇല്ലാത്തതും  വയർ ചാടുന്നതിന് പ്രധാന കാരണങ്ങളാണ്. എന്നാൽ വയർ ഒട്ടി ഒതുങ്ങി ഇരിക്കാൻ സഹായിക്കുന്ന ചില ജീവിതശൈലി മാറ്റങ്ങൾ പരിചയപ്പെടാം.

പഞ്ചസാര ഒഴിവാക്കുക

  • വയറിലെ കൊഴുപ്പിന് കാരണമാകുന്ന ഒരു പ്രധാന ഘടകമാണ് പഞ്ചസാര. അതുകൊണ്ടുതന്നെ ഭക്ഷണത്തിൽ നിന്ന് പഞ്ചസാര ഒഴിവാക്കുന്നത് വയർ കുറയുന്നതിൽ നിർണായക പങ്കു വഹിക്കും.

കൂടുതൽ പ്രോട്ടീൻ കഴിക്കുക

  • മുട്ട,നട്ട്സ്, തൈര് തുടങ്ങിയ പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുക.പ്രോട്ടീൻ കൂടുതൽ  നേരം നിങ്ങളുടെ വയറു നിറയ്ക്കുകയും വിശപ്പ് കുറയ്ക്കുകയും കൊഴുപ്പ് ഫലപ്രദമായി കത്തിക്കാനും സഹായിക്കുന്നു.

ഭക്ഷണത്തിനു മുൻപ് വെള്ളം കുടിക്കുക

  • ഭക്ഷണത്തിനു മുൻപ് വെള്ളം കുടിക്കുന്നത് വിശപ്പും കലോറി ഉപഭോഗവും കുറയ്ക്കാൻ സഹായിക്കും.അമിതമായി ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും ഇത് ലളിതവും ഫലപ്രദവുമായ മാർഗമാണ്.

പോർഷൻ കൺട്രോൾ ചെയ്യാം

  • അമിതമായി ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു.ഇത് നിങ്ങളുടെ വയർ ചാടുവാനും കാരണമാകുന്നു.അതുകൊണ്ടുതന്നെ നിങ്ങൾ എത്രമാത്രം കഴിക്കുന്നു എന്നത് നിയന്ത്രിക്കുന്നതിനും അധിക കലോറി ഉപയോഗം ഒഴിവാക്കുന്നതിനും ചെറിയ പ്ലേറ്റ് ഉപയോഗിച്ച് ഭക്ഷണം കഴിക്കുക.

ആവശ്യത്തിന് ഉറങ്ങുക

  • ഉറക്കക്കുറവ് വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണുകളെ ബാധിച്ചേക്കാം.ഇത് ആസക്തിയിലേക്കും വയറിലെ കൊഴുപ്പിലേക്കും നയിക്കുന്നു. ഓരോ രാത്രിയിലും 7 മുതൽ 9 മണിക്കൂർ വരെ നല്ല ഉറക്കം കിട്ടുന്നത് പ്രധാനമാണ്.

ഫൈബറിന്റെ ഉപയോഗം വർദ്ധിപ്പിക്കുക

  • പച്ചക്കറികൾ, പഴങ്ങൾ,ധാന്യങ്ങൾ തുടങ്ങിയ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുക. നാരുകൾ ദഹനത്തെ സഹായിക്കുകയും വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യും.

സജീവമായിരിക്കുക

  • നടത്തം ഉൾപ്പെടെ മികച്ച വ്യായാമങ്ങൾ തിരഞ്ഞെടുത്ത് നിങ്ങളുടെ ദിവസത്തെ സജീവമാക്കി നിലനിർത്തുക. വയറിനു വേണ്ടി പ്രത്യേകം വ്യായാമം ചെയ്യുന്നതും വയർ ചുരുങ്ങാൻ സഹായിക്കും.

ജീവിത സമ്മർദ്ദങ്ങൾ കുറയ്ക്കുക

  • വിട്ടുമാറാത്ത സമ്മർദ്ദം കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കുകയും വയറിന് ചുറ്റും കൊഴുപ്പ് വർദ്ധിപ്പിക്കുന്നതിന് കാരണം ആകുകയും ചെയ്യുന്നു.

ഇക്കാര്യങ്ങൾ ശ്രദ്ധയിൽ വെച്ചാൽ ഒതുങ്ങിയ വയറുകൾ നിങ്ങൾക്കും സ്വന്തമാക്കാം.

Latest