Health
ശരീരഭാരം കുറയ്ക്കാൻ കൂണിന്റെ ഈ ഗുണങ്ങൾ പരീക്ഷിക്കാം...
ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റാൻ സഹായിക്കുന്ന വൈറ്റമിൻ ബി കൂണിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
![](https://assets.sirajlive.com/2025/02/koon.gif)
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന കുറഞ്ഞ കലോറി സൂപ്പർ ഫുഡ് ആണ് കൂൺ. കൂൺ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതകൾ എന്തൊക്കെയാണെന്ന് നോക്കാം.
കുറഞ്ഞ കാലറി
- പോഷകാഹാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ കാലറി ഉപയോഗം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണമാണ്.
നാരുകളാൽ സമ്പന്നം
- കൂൺ ഫൈബറിനാൽ സമ്പന്നമാണ്. അതുകൊണ്ടുതന്നെ ഒരുപാട് നേരം വയറു നിറഞ്ഞുനിൽക്കാൻ സഹായിക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്തു.
മെറ്റബോളിസം വർദ്ധിപ്പിക്കുന്നു
- ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റാൻ സഹായിക്കുന്ന വൈറ്റമിൻ ബി കൂണിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിനാൽ തന്നെ മെറ്റബോളിസം വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നു
- രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്തുന്നത് വഴി ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാൻ കൂൺ സഹായിക്കുന്നു
ഉയർന്ന പ്രോട്ടീൻ
- പേശികളുടെ വളർച്ചയെ പിന്തുണച്ച് കൊഴുപ്പ് കുറയ്ക്കാനും അത് സഹായിക്കുന്നു.
ഇനി കൂൺ ഭക്ഷണത്തിൽ ഉൾപ്പെടുത്തി ഈ ഗുണങ്ങൾ നേടാൻ ഒരുങ്ങിക്കോളൂ.
---- facebook comment plugin here -----